- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഗ്രാമീൺ ബാങ്കിന്റെ മൂലധന പര്യാപ്തതയ്ക്ക് ആവശ്യമായ പണം നൽകണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി
തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിർത്താൻ ആവശ്യമായ പണം നൽകില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിർക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രാമീൺ ബാങ്കിന് പണം അനുവദിക്കില്ലെന്ന സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന് 50 ശതമാനവും സ്‌പോൺസർ ബാങ്കായ കാനറാ ബാങ്കിന് 35 ശതമാനവും കേരള സർക്കാരിന് 15 ശതമാനവുമാണ് ഗ്രാമീൺ ബാങ്കിലുള്ള ഓഹരി. മൂലധനപര്യാപ്തതയ്ക്ക് ആവശ്യമായ ഒൻപതു ശതമാനം നിലനിർത്താൻ ഈ 15 ശതമാനവും സംസ്ഥാന സർക്കാരാണ് നൽകേണ്ടത്.
എന്നാൽ ഈ പണം നൽകാനാകില്ലെന്നും ഒഹരി പൊതുവിൽപന നടത്തിയോ ഏതെങ്കിലും സ്വകാര്യപങ്കാളികളുമായി ധാരണയുണ്ടാക്കിയോ ബോണ്ട് വഴിയോ പണം സമാഹരിക്കണമെന്നാണ് സംസ്ഥാന സർക്കാർ ഗ്രമീൺ ബാങ്ക് ചെയർമാനെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുന്നതു വഴി ബാങ്കിൽ സംസ്ഥാന സർക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറയുമെന്നും കത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ