ചെന്നൈ: തമിഴ്‌നാട്ടിൽ 10 എംഎൽഎമാർ രാജിവച്ച് എഐഎഡിഎംകെയിലേക്ക്. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎൽഎമാരും പിഎംകെ, പുതിയ തമിഴകം എന്നീ പാർട്ടികളിലെ രണ്ട് എംഎൽഎമാരുമാണു രാജിവച്ചത്.

സ്പീക്കർ പി. ധനപാൽ ഇവരുടെ രാജി സ്വീകരിച്ചു. എട്ട് എംഎൽഎമാർ രാജിവച്ചതോടെ വിജയകാന്തിന്റെ പ്രതിപക്ഷനേതാവ് സ്ഥാനം നഷ്ടമായെന്നു സ്പീക്കറുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.

പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കണമെങ്കിൽ 24 എംഎൽഎമാരുടെ പിന്തുണ വേണം. ഡിഎംഡികെയ്ക്ക് ഇപ്പോൾ 20 എംഎൽഎമാർ മാത്രമാണുള്ളത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയ്ക്ക് 23 എംഎൽഎമാരാണുള്ളത്. കഴിഞ്ഞ കുറേ കാലമായി ഇവർ പാർട്ടിയിൽനിന്ന് അകന്ന് പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. 29 എംഎൽഎമാരുള്ള ഡിഎംഡികെ ആയിരുന്നു തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷം.