- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷം ഇന്നും സഭയിലെത്തിയതു പ്ലക്കാർഡും കറുത്ത ബാഡ്ജുകളുമായി; സ്പീക്കർ വിളിച്ച സമവായ ചർച്ചയിൽ തീരുമാനമായില്ല; നിർത്തിവച്ച സമ്മേളനം പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ സഭ വിട്ടു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്നു നിയമസഭ താൽക്കാലികമായി നിർത്തിവച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തിൽ ചോദ്യോത്തര വേള തടസപ്പെട്ടു. പ്ലക്കാർഡുകളും ബോർഡുകളും കറുത്ത ബാഡ്ജുമൊക്കെ ആയെത്തിയ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണു സഭ താൽക്കാലികമായി നിർത്തിവയ്ക്കാൻ സ്പീക്കർ ഉത്തരവിട്ടത്. നേരത്തെ, സ്വാശ്രയസമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണു സഭയിൽ പ്രതിപക്ഷ ബഹളമുണ്ടായത്. കേരള കോൺഗ്രസ് എംഎൽഎമാരും യുഡിഎഫ് അംഗങ്ങൾക്കൊപ്പം സഭ വിട്ടു. എംഎൽമാരടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ചോദ്യോത്തര വേള നിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി സ്പീക്കർ ചർച്ച നടത്തി. മന്ത്രി എ കെ ബാലനും ഉമ്മൻ ചാണ്ടിയും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ സമവായമായില്ല. തുടർന്ന
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്നു നിയമസഭ താൽക്കാലികമായി നിർത്തിവച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തിൽ ചോദ്യോത്തര വേള തടസപ്പെട്ടു.
പ്ലക്കാർഡുകളും ബോർഡുകളും കറുത്ത ബാഡ്ജുമൊക്കെ ആയെത്തിയ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണു സഭ താൽക്കാലികമായി നിർത്തിവയ്ക്കാൻ സ്പീക്കർ ഉത്തരവിട്ടത്.
നേരത്തെ, സ്വാശ്രയസമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണു സഭയിൽ പ്രതിപക്ഷ ബഹളമുണ്ടായത്. കേരള കോൺഗ്രസ് എംഎൽഎമാരും യുഡിഎഫ് അംഗങ്ങൾക്കൊപ്പം സഭ വിട്ടു.
എംഎൽമാരടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ചോദ്യോത്തര വേള നിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി സ്പീക്കർ ചർച്ച നടത്തി. മന്ത്രി എ കെ ബാലനും ഉമ്മൻ ചാണ്ടിയും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ സമവായമായില്ല. തുടർന്നു സഭ പുനരാരംഭിക്കുകയും ചെയ്തു.
അതേസമയം നിരാഹാര സമരം നടത്തുന്ന എംഎൽഎമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരുടെ ആരോഗ്യനില മോശമായതായി മെഡിക്കൽ റിപ്പോർട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ആശുപത്രിയിലേക്ക് മാറ്റുന്നവർക്ക് പകരം വി ടി ബൽറാം,റോജി എം ജോൺ, കെ എസ് ശബരീനാഥൻ എന്നിവർ നിരാഹാരം തുടങ്ങിയേക്കും നിരഹാരസമരം നടത്തിയ അനൂബ് ജേക്കബിനെ ഇന്നലെതന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.