മാണിയുടെ രാജി ആവശ്യപ്പെട്ടു പോസ്റ്ററുകളുമായി പ്രതിപക്ഷമെത്തി; ബഹളത്തെത്തുടർന്നു നിയമസഭ നിർത്തിവച്ചു; മാദ്ധ്യമങ്ങൾക്കും വിലക്ക്
തിരുവനന്തപുരം: ബാർ കോഴ ഇടപാടിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ ധനമന്ത്രി കെ എം മാണി ഉടനെ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തരവേള തുടങ്ങിയപ്പ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബാർ കോഴ ഇടപാടിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ ധനമന്ത്രി കെ എം മാണി ഉടനെ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്.
മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്ലക്കാർഡുയർത്തി മുദ്രവാക്യം മുഴക്കി പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെട്ടു. തുടർന്ന് സഭ നിർത്തിവച്ചതായി ഡെപ്യൂട്ടി സ്പീക്കർ അറിയിക്കുയായിരുന്നു.
പിന്നീട് മാദ്ധ്യമപ്രവർത്തകരെയടക്കം സഭയിൽനിന്ന് പുറത്താക്കി. സാധാരണ സഭ സസ്പെൻഡ് ചെയ്യുമ്പോൾ മാത്രമാണ് മാദ്ധ്യമപ്രവർത്തകരെ പുറത്താക്കാറുള്ളത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.
മാണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. മാണി കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടില്ലെന്ന ചെന്നിത്തലയുടെ മറുപടിയിൽ സഭ ഇളകി മറിഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ ആഭ്യന്തരമന്ത്രി ശ്രമിക്കുയാണെന്ന് ആരോപിച്ച് നടുത്തളത്തിലിറങ്ങി. എന്നാൽ എഫ്ഐആറിന്റെ പേരിൽ മാണി രാജിവെക്കേതില്ലെന്ന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ആവർത്തിച്ചു.
മാണിയുടെ രാജി സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് സുരേഷ് കുറുപ്പ് എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. നാട്ടിൽ കൈക്കൂലി വാങ്ങുന്ന വില്ലേജ് പ്യൂണിന് ഒരു നിയമവും മാണിക്ക് മറ്റൊരു നിയമവും ഉണ്ടോയെന്ന് സുരേഷ്കുറുപ്പ് ചോദിച്ചു. മാണിയുടെ ഓഫീസും വീടും റെയ്ഡ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കൈകൂലിവാങ്ങിയതിന് പിടിയിലായ ആദ്യമന്ത്രിയാണ് മാണിയെന്നും കോടിയേരി പറഞ്ഞു.വിജിലൻസ് സംഘവുമായി ആഭ്യന്തര മന്ത്രി ആശയവിനിമയം നടത്തിയത് ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.