- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മൂടൽ മഞ്ഞ്; 11 കൗണ്ടികളിൽ ഓറഞ്ച് അലർട്ട്
ഡബ്ലിൻ: ഡിസംബർ എത്തുന്നതോടു കൂടി വീണ്ടും അയർലണ്ടിൽ മഞ്ഞിന്റെ ആവരണം പൊതിഞ്ഞു. മൂടൽ മഞ്ഞ് കനത്തതോടു കൂടി പതിനൊന്ന് കൗണ്ടികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കാവൻ, മൊണഗൻ, ഡൊണീഗൽ, ഡബ്ലിൻ, കിൽഡെയർ, ലോംഗ്‌ഫോർഡ്, ലൗത്ത്, വെസ്റ്റ്മീത്ത്, മീത്ത്, ലീട്രിം, റോസ്‌കോമൺ എന്നിവിടങ്ങളിലാണ് മെറ്റ് ഐറീൻ ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.
ഡബ്ലിൻ: ഡിസംബർ എത്തുന്നതോടു കൂടി വീണ്ടും അയർലണ്ടിൽ മഞ്ഞിന്റെ ആവരണം പൊതിഞ്ഞു. മൂടൽ മഞ്ഞ് കനത്തതോടു കൂടി പതിനൊന്ന് കൗണ്ടികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കാവൻ, മൊണഗൻ, ഡൊണീഗൽ, ഡബ്ലിൻ, കിൽഡെയർ, ലോംഗ്‌ഫോർഡ്, ലൗത്ത്, വെസ്റ്റ്മീത്ത്, മീത്ത്, ലീട്രിം, റോസ്‌കോമൺ എന്നിവിടങ്ങളിലാണ് മെറ്റ് ഐറീൻ ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇന്നു പകലും രാത്രിയും മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗാർഡ മുന്നറിയിപ്പു നൽകുന്നുണ്ട്. കനത്ത മഞ്ഞ് റോഡിലെങ്ങും ഉള്ളതിനാൽ മുന്നിലുള്ള കാഴ്ച പോലും മറയ്ക്കുന്നുണ്ട്. ഈ സമയത്ത് ഡ്രൈവിങ് ഏറെ അപകടകരമാണെന്നാണ് പറയുന്നത്. ഹെഡ് ലൈറ്റ് ഡിം ചെയ്ത്, ഫോഗ് ലൈറ്റ് ഓണാക്കി, മുന്നിലുള്ള വാഹനവുമായി കൃത്യം അകലം പാലിച്ചു മാത്രമേ വാഹനമോടിക്കാവൂ. കഴിവതും കുറച്ചു വേഗതയിൽ മാത്രം വാഹനം ഓടിക്കുക. അത്യാവശ്യമില്ലെങ്കിൽ സൈക്കിളിലും മറ്റുമുള്ള യാത്രയും കാൽനടയും ഒഴിവാക്കുക.
പുറത്തിറങ്ങുന്നവർ കൈയിൽ ടോർച്ചും കരുതുക. ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാൻ മറക്കരുത്. സ്‌കൂളിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ അവർക്ക് നന്നായി റോഡ് കാണാമെന്ന് ഉറപ്പുവരുത്തണം. കനാലുകൾ, തടാകങ്ങൾ, കുളങ്ങൾ തുടങ്ങിയവയുടെ സമീപത്ത് പോകുമ്പോൾ അതീവജാഗ്രത പാലിക്കണം.