കൊച്ചി: ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ഒരായിരം കിനാക്കളാൽ എന്ന ചിത്രത്തിലെ പുതിയ ക്യാരകടർ മേക്കിങ് വീഡിയോ പുറത്ത്. ബിജു മേനോന്റെ ശ്രീറാം എന്ന കഥാപാത്രത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നത്.

മുമ്പ് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ജി ഐ എഫ് പോസ്റ്ററുമായി ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ഒരായിരം കിനാക്കളാൽ. നർമത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ വലിയ താര നിര തന്നെ അണി നിരക്കുന്നുണ്ട്.

രഞ്ജിപണിക്കർ എന്റർടെയ്‌ന്മെന്റ്‌സിന്റെ ബാനറിൽ ബ്രിജീഷ് മുഹമ്മദ,് ജോസ്‌മോൻ സൈമൺ, രഞ്ജിപണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശാരു പി.വർഗീസ് ആണ്ചിത്രത്തിൽ നായികയായി എത്തുന്നത്.ബിജുവിന്റെ മകളായി ബേബി പാർത്ഥവി വേഷമിടുന്നു. റോഷൻ, സായ്കുമാർ, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, ഷാരു വർഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് താരനിരക്കാർ.

എസ്. കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്.റാംജിറാവ് സ്പീക്കിങ്ങ്' എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിന്റെ തുടക്കമാണ് ചിത്രത്തിന്റെ ടൈറ്റിൽ.