- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സക്കറിയാ പോത്തനായി ധ്യാൻ ശ്രീനിവാസൻ; ഒരേ മുഖത്തിന്റെ ക്രൈം ത്രില്ലർ സ്വഭാവമുള്ള ട്രെയിലർ കാണാം
കുഞ്ഞിരാമയണത്തിനും അടി കപ്പിയാരെ കൂട്ടമണിക്കും ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരേ മുഖത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഴയകാല ക്യമ്പസിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ രസകരമായ ടീസറും പാട്ടും യൂട്യൂബിൽ നിരവധി ആളുകൾ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ ഒരു ക്രൈം ത്രില്ലറിലേക്കാണ് വിരൽ ചൂണ്ടുന്നത്. നവാഗതനായ സജിത് ജഗത് നന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌വിവാഹത്തിനു ശേഷം തമിഴ് നടി സ്നേഹയും ചിത്രത്തിലൂടെ തിരച്ചു വരവ് നടത്തുകയാണ്. മണിയൻപിള്ള രാജു, അജുവർഗീസ്, രഞ്ജി പണിക്കർ, ശ്രീജിത്ത് രവി, ദേവൻ, ഗായത്രി സുരേഷ്, പ്രയാഗ മാർട്ടിൻ, അഭിരാമി, ദേവി അജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ബിജിപാലാണ് സംഗീതസംവിധാനം. ബാക്ക് വാട്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയലാൽ മേേനാനും അനിൽ വിശ്വാസും നിർമ്മിച്ചിരിക്കുന്ന ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ
കുഞ്ഞിരാമയണത്തിനും അടി കപ്പിയാരെ കൂട്ടമണിക്കും ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരേ മുഖത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഴയകാല ക്യമ്പസിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ രസകരമായ ടീസറും പാട്ടും യൂട്യൂബിൽ നിരവധി ആളുകൾ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ ഒരു ക്രൈം ത്രില്ലറിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നവാഗതനായ സജിത് ജഗത് നന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌വിവാഹത്തിനു ശേഷം തമിഴ് നടി സ്നേഹയും ചിത്രത്തിലൂടെ തിരച്ചു വരവ് നടത്തുകയാണ്. മണിയൻപിള്ള രാജു, അജുവർഗീസ്, രഞ്ജി പണിക്കർ, ശ്രീജിത്ത് രവി, ദേവൻ, ഗായത്രി സുരേഷ്, പ്രയാഗ മാർട്ടിൻ, അഭിരാമി, ദേവി അജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ബിജിപാലാണ് സംഗീതസംവിധാനം.
ബാക്ക് വാട്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയലാൽ മേേനാനും അനിൽ വിശ്വാസും നിർമ്മിച്ചിരിക്കുന്ന ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ