- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൺപതുകളിലെ ക്യാമ്പസ് നായകനായി ധ്യാൻ ശ്രീനിവാസൻ; 'ഒരേ മുഖം' ടീസർ പുറത്ത്
ധ്യാൻ ശ്രീനിവാസൻ നായകനായ ത്രില്ലർ ചിത്രം ഒരേ മുഖത്തിന്റെ ടീസർ പുറത്തിറങ്ങി. എൺപതുകളിലെ കോളെജ് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അജു വർഗീസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.തിര, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രമാണ് 'ഒരേ മുഖം. നവാഗതനായ സജിത്ത് ജഗദ്നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം എൺപതുകളിലെ കോളെജ് ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയലാൽ മേനോൻ, അനിൽ ബിശ്വാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സന്ദീപ് സദാനന്ദനും ദിപു എസ് നായരും ചേർന്നാണ്.ഛായാഗ്രഹണം സതീഷ് കുറുപ്പ്. സംഗീതം ബിജിബാൽ. ഗായത്രി സുരേഷ്, അർജുൻ നന്ദകുമാർ, ഓർമ ബോസ്, ദീപക് പറമ്പോൽ, അഭിരാമി, ചെമ്പൻ വിനോദ് ജോസ്, മണിയൻപിള്ള രാജു, കാവ്യ സുരേഷ് രൺജി പണിക്കർ, ശ്രീജിത്ത് രവി, ദേവൻ, ബാലാജി ശർമ്മ, ഹരീഷ് പേരടി തുടങ്ങി വൻ താരനിരയുണ്ട് ചിത്രത്തിൽ.
ധ്യാൻ ശ്രീനിവാസൻ നായകനായ ത്രില്ലർ ചിത്രം ഒരേ മുഖത്തിന്റെ ടീസർ പുറത്തിറങ്ങി. എൺപതുകളിലെ കോളെജ് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അജു വർഗീസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.തിര, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രമാണ് 'ഒരേ മുഖം.
നവാഗതനായ സജിത്ത് ജഗദ്നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം എൺപതുകളിലെ കോളെജ് ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയലാൽ മേനോൻ, അനിൽ ബിശ്വാസ്
എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സന്ദീപ് സദാനന്ദനും ദിപു എസ് നായരും ചേർന്നാണ്.ഛായാഗ്രഹണം സതീഷ് കുറുപ്പ്. സംഗീതം ബിജിബാൽ.
ഗായത്രി സുരേഷ്, അർജുൻ നന്ദകുമാർ, ഓർമ ബോസ്, ദീപക് പറമ്പോൽ, അഭിരാമി, ചെമ്പൻ വിനോദ് ജോസ്, മണിയൻപിള്ള രാജു, കാവ്യ സുരേഷ് രൺജി പണിക്കർ, ശ്രീജിത്ത് രവി, ദേവൻ, ബാലാജി ശർമ്മ, ഹരീഷ് പേരടി തുടങ്ങി വൻ താരനിരയുണ്ട് ചിത്രത്തിൽ.