- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാം അനുസ്മരണയിൽ അവയവദാന പ്രചാരണം; ബ്രാംപ്ടൻ മലയാളി സമാജം സ്വാതന്ത്ര്യദിനം ആഘോഷിച്ചത് വ്യത്യസ്തമായി
ബ്രാംപ്ടൻ: കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾകലാമിനോടുള്ള ആദരസൂചകമായി ഏറ്റെടുത്ത അവയവദാനപ്രചാരണത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽനടന്നു. പ്രവാസി മലയാളികൾക്ക് ആകെ മാതൃകയായി അവയവ ദാനം നടത്തിയ ശിവകുമാർ സേതുവിനെ അവയവദാന പ്രചാരണം ഉദ
ബ്രാംപ്ടൻ: കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾകലാമിനോടുള്ള ആദരസൂചകമായി ഏറ്റെടുത്ത അവയവദാനപ്രചാരണത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽനടന്നു. പ്രവാസി മലയാളികൾക്ക് ആകെ മാതൃകയായി അവയവ ദാനം നടത്തിയ ശിവകുമാർ സേതുവിനെ അവയവദാന പ്രചാരണം ഉദ്ഘാടനം ചെയ്ത ബ്രഹ്മശ്രീ കരിയനൂർ ദിവാകരൻ നമ്പൂതിരി അഭിനന്ദിച്ചു . ഫാ ജേക്കബ് ആന്റണിയും യൂത്ത് കലാവേദി വൈസ് ചെയർമാൻ ജോർജ് ബോബനും കലാം അനുസ്മരണം പ്രഭാഷണം നടത്തി.
സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ നടന്നു. ജയപാൽ കൂട്ടത്തിലും രൂപ നാരായണനും കലാ പരിപാടികൾക്ക് നേതൃത്വം നൽകി. യുത്ത്വേദി ചെയർ രേഷ്മ നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന സ്വതന്ത്രദിന ട്രബ്ലോ പ്രത്യേകം ശ്രദ്ധേയമായി സമാജം പ്രസിഡണ്ട് കുര്യൻ പ്രക്കാനം പതാക ഉയർത്തി. ബ്രഹ്മ ശ്രീ കരിയനൂർ ദിവാകരൻ നമ്പൂതിരി , സിആസ്‌ഐ െ്രെകസ്റ്റ് ചർച്ച് വികാരി ഫാ. ജേക്കബ്ബ് ആന്റണി, മിസ്സിസാഗ അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ, ഓർമ്മ പ്രസിഡന്റ് ലിജോ ചാക്കോ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റ് ഡോ. കരുണാകരൻ കുട്ടി തുടങ്ങിയവർ സംബധിച്ചു.
നിസ്വാർത്ഥമായ സാമൂഹ്യ സേവനത്തിനും സമാജത്തിനു വേണ്ടി ചെയ്ത പ്രവർത്തനങ്ങളും കണക്കിൽ എടുത്തു സ്വാതന്ത്യ ദിനത്തിൽ പുതിയ ഭരണ സമിതി നിലവിൽ വരുന്ന ചടങ്ങിൽ ഗോപകുമാർ നായരെ സമാജം ആദരിച്ചു. ഈ ചടങ്ങിൽ അടുത്ത പ്രവർത്തനവർഷത്തിലേക്കുള്ള സമാജം ഭാരവാഹികൾ ചുമതലയേറ്റു. ഇക്കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ജീവകാരുണ്യ പ്രവർത്തനം മുഖമുദ്ര ആക്കി ബി എം എസ് ഹെൽപിങ് ഹാൻഡ് എന്ന ആശയം വഴി നിർധനരായ രോഗികളെയും , സമൂഹത്തിൽ സാമ്പത്തികമായ പ്രയാസം നേരിടുന്നവരെയും ആവിശ്യ ഘട്ടങ്ങളിൽ സഹായിക്കാനുംലക്ഷ്യമിടുന്ന ബ്രാംപ്ടൻ മലയാളിസമാജം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ഒട്ടേറെപ്പേർക്ക് ഇതിനകം നോർത്ത് അമേരിക്കയിലും കേരളത്തിലും മറ്റുമായി ആശ്വാസമേകിയിട്ടുണ്ട്. ഈ പ്രവർത്തങ്ങൾ കരുത്തോടെ അടുത്ത വർഷവും തുടരുന്നതാണ് എന്ന് സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം , സെക്രട്ടറി ഉണ്ണി ഒപ്പത്ത് ട്രഷറർ ജോജി ജോർജ് എന്നിവർ അറിയിച്ചു.
സമാജം സീനിയർ വേദി ചെയർ ലാൽജി ജോൺ ആശംസകൾ നേർന്നു, തോമസ് വർഗീസ് നന്ദി രേഖപെടുത്തി.