തിരുവനന്തപുരം: അവയവദാന ബോധവൽക്കരണത്തിന്റെ ഭാഗമായി  ടെക്‌നോപാർക്ക് ജീവനക്കാരിൽ നിന്ന്  ലഭിച്ച 1000 അവയവദാന സമ്മത പത്രങ്ങൾ, ടെക്‌നോപാർക്ക് സിൽവർ ജുബിലീ ആഘോഷങ്ങളുടെ  സമാപന യോഗത്തിൽ പ്രതിധ്വനി പ്രസിഡന്റ്  ബിജുമോൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യ്ക്കു കൈമാറി.

സമ്മതപത്രം  നൽകിയവർക്ക്  'കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്  മൃതസഞ്ജീവനി'  നൽകുന്ന  ഡോണർ കാർഡ് പ്രതിധ്വനി വോളന്റിയർമാർ വിതരണം ചെയ്തു തുടങ്ങി.

ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ  പ്രതിധ്വനി നടത്തുന്ന അവയവദാന ബോധവൽക്കരണ ക്യാമ്പയിൻ 'അവയവ ദാന ദിന' മായ ഓഗസ്റ്റ് 13 നു അവസാനിക്കും.

അവയവദാന ബോധവൽക്കരണത്തിന്റെ ഭാഗമാകുന്നതിനും കൂടുതൽ വിവരങ്ങൾക്കും റനീഷ്  9947006353 , മിഥുൻ  9947091236.