- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവദാനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം അമൃതയിൽ ഇന്നും നാളെയും
കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയയിൽ പതിനഞ്ചാം വർഷത്തിലേക്കു കടക്കാൻ പോകുന്ന അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് അമൃത കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ ആഭിമുഖ്യത്തിൽ അവയവദാനവും അവയവദാന ശസ്ത്രക്രിയയും മുഖ്യ വിഷയങ്ങളായി ദേശീയ സമ്മേളനം ഇന്നും നാളെയും നടത്തും. ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉൽഘാടനം ഹൈബി ഈഡൻ എംഎൽഎ 21നു ശനിയാഴ്
കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയയിൽ പതിനഞ്ചാം വർഷത്തിലേക്കു കടക്കാൻ പോകുന്ന അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് അമൃത കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ ആഭിമുഖ്യത്തിൽ അവയവദാനവും അവയവദാന ശസ്ത്രക്രിയയും മുഖ്യ വിഷയങ്ങളായി ദേശീയ സമ്മേളനം ഇന്നും നാളെയും നടത്തും. ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉൽഘാടനം ഹൈബി ഈഡൻ എംഎൽഎ 21നു ശനിയാഴ്‌ച്ച രാവിലെ 11.45നു അമൃതേശ്വരി ഹാളിൽ നിർവഹിക്കും. മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ: കെ.ശങ്കരൻ, അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രിൻസിപ്പൽ പ്രൊഫ.കെ.ടി.മോളി, ഓർഗനൈസിങ്ങ് സെക്രട്ടറി പ്രൊഫ. കണ്മണി ജോബ്, കോൺഫറൻസ് മീഡിയ കോർഡിനേറ്റർ പ്രൊഫ. സുനിൽ മൂത്തേടത്ത് എന്നിവർ ചടങ്ങിൽ സംസാരിക്കും.
ഇന്ത്യയിലെ ആദ്യത്തേതും രണ്ടാമത്തേതുമായ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പടെ അഞ്ഞൂറോളം വ്യക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നാനൂറ്റി ഇരുപത്തിഅഞ്ചോളം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇതിനോടകം അമൃതയിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഹ്യദയം മാറ്റിവയ്ക്കൽ, പാൻക്രിയാസ് മാറ്റിവയ്ക്കൽ, ബോൺമാരൊ ട്രാൻസ്പ്ലാന്റേഷൻ, ചെറുകുടൽ, നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇവിടെ നടത്തിവരുന്നു. കേന്ദ്രമന്ത്രി ഡോ. ഹർഷവർദ്ധൻ ഈയടുത്ത കാലത്ത് അവയവമാറ്റ ശസ്ത്രക്രിയയിലെ മികവുറ്റ കേന്ദ്രമായി പ്ര്യാപിച്ച അമൃത ഇൻസ്റ്റിറ്റുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് നടത്തപ്പെടുന്ന ഈ ദേശീയ സമ്മേളനം ഇന്ത്യയിലെ നഴ്‌സിങ്ങ് മേലയിൽ ആദ്യത്തേതാണ്. അവയവദാനത്തെക്കുറിച്ചും, അവയവമാറ്റ ശസ്ത്രക്രിയയിലെ നൂതനമാറ്റ സാങ്കേതികവിദ്യകളെക്കുറിച്ചും ദേശീയതലത്തിൽ തന്നെ ഈ രംഗത്ത് പ്രമുഖരായ ഡോ:സുബ്രഹ്മണ്യയ്യർ, ഡോ:സുധീന്ദ്രൻ, ഡോ:പ്രവീൺ വർമ്മ, ഡോ:നീരജ് സിദ്ധാർത്ഥൻ, ഡോ:സെൽവ റ്റൈറ്റസ് ചാക്കോ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.
സമ്മേളനത്തോടനുബന്ധിച്ചുള്ള വിഷയങ്ങളിൽ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ നേത്യത്വത്തിൽ നടത്തിയ വിവിധ പഠനങ്ങളുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കും. അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരായവരും അവയവദാതാക്കളുടെ കുടുംബാഗങ്ങളും ഉൾപ്പെടെയുള്ളവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വളരെ വേഗം വളർന്നു വരുന്ന ആരോഗ്യരംഗത്തെ ഒരു നൂതന വിഭാഗം എന്ന നിലയിൽ അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചുള്ള ഈ സമ്മേളനം ഈ രംഗത്ത് വിദഗ്ദ്ധ പരിശീലനവും അറിവും നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുന്മാർക്കും ഡോക്ടർമാർക്കും ഏറെ പ്രയോജനം ചെയ്യും.