കണ്ണൂർ: ബൈക്ക് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് ഇനി ആറുപേർക്ക് പുതുജീവനേകും. ബൈക്ക് അപകടത്തിൽ പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശി എം ടി വിഷ്ണു(21) വിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ ദാനം ചെയ്തത്.

കഴിഞ്ഞ മാർച്ച് എട്ടിന് ബംഗളുരുവിൽ വച്ച് വിഷ്ണു സഞ്ചരിച്ച ബൈക്കും മറ്റൊരും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് വിഷ്ണുവിന് ഗുരുതരമായി പരുക്കേൽക്കുന്നത്. ഉടൻ ബംഗളുരുവിലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

തുടർന്ന് വിഷ്ണുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ജീവൻ രക്ഷിക്കാൻ ഏറെ പരിശ്രമിച്ചെ ങ്കിലും വിഫലമായതിനെ തുടർന്നാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ശസ്ത്രക്രിയയിലൂടെ ഹൃദയം, കണ്ണ്, കിഡ്നി, ലിവർ എന്നീ അവയവങ്ങൾ ദാനം ചെയ്തത്.

തൃക്കണ്ണാപുര ത്തെ നന്ദനത്തിൽ സുനിൽ കുമാർ- ജിഷ ദമ്പതികളുടെ മകനാണ് വിഷ്ണു. കൃഷ്ണ പ്രിയ സഹോദരിയാണ്.