കൊച്ചി: ഇന്ത്യയിൽ ഒരുലക്ഷത്തിലധികം വൃക്കരോഗികളുണ്ട്. അതിൽ 25 ശതമാനത്തോളം കേരളത്തിലാണ്. കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ടെന്നും അതിനാൽ വൃക്കരോഗികൾക്ക് സാമൂഹ്യ പരിരക്ഷ ഉറപ്പാക്കണമെന്നു ലോകസഭ എംപി പ്രൊഫ.റിച്ചാർഡ് ഹെയ്  പറഞ്ഞു അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വൃക്കമാറ്റിവയ്ക്കൽ നടത്തിയവരുടേയും, വൃക്ക ദാതാക്കളുടേയും കൂട്ടായ്മയും ആദരിക്കൽ ചടങ്ങും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യശാസ്ത്ര രംഗത്ത് നിസ്വാർത്ഥമായ സേവനമാണ് അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസും, മാതാ അമൃതാനന്ദമയി മഠവും ചെയ്തുവരുന്നതെന്നു പ്രൊഫ.റിച്ചാർഡ്‌ഹെയ്   പറഞ്ഞു.  ഭാരിച്ച ചികിൽക്‌സാചിലവുകളും നല്ല ദാതക്കളുടെ കുറവും അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. പാവപ്പെട്ടവർക്കു അവയവമാറ്റ ശസ്ത്രക്രിയ ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. അവർക്കും അർഹമായ ധനസഹായം കൊണ്ടുവരേണ്ടതുണ്ട്. ഇതു നടപ്പിലാക്കാൻ ഏതുവിധത്തിലുള്ള കേന്ദ്രഗവണ്മെന്റിന്റെ സഹായവും താൻ ചെയ്യാൻ സന്നദ്ധനാണെന്നു അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 11 വർഷത്തിനുള്ളിൽ അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 518 വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. മാതാ അമൃതാനന്ദമയി മഠത്തിന്റെ സഹായത്തോടു കൂടി അതിൽ 58 പേർക്ക് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി  ചെയ്തു. നൂറിലധികം രോഗികൾക്ക് ഇളവോടുകൂടിയും ശസ്ത്രക്രിയ നടത്തി. മാതാ അമൃതാനന്ദമയി ദേവിയുടെ ഈ വർഷത്തെ ജന്മദിനാഘോഷത്തോടനുബന്ധിച്ചു 25 സൗജന്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ രജിസ്‌ട്രേഷൻ പൂർത്തിയായി കഴിഞ്ഞു.

 ബ്രഹ്മചാരിണി കരുണാമൃത ചൈതന്യ ഭദ്രദീപം കൊളുത്തി.  പത്മശ്രീ ഡോ:കുര്യൻജോൺ മേളാംപറമ്പിലിനെ ചടങ്ങിൽ ആദരിച്ചു. ഡോ:പ്രേം നായർ (മെഡിക്കൽ ഡയറക്ടർ), ഡോ:പ്രതാപൻ നായർ (പ്രിൻസിപ്പൽ അമൃത സ്‌കൂൾ ഓഫ് മെഡിസിൻ), ഡോ:സഞ്ജീവ് കെ.സിങ്ങ് (മെഡിക്കൽ സൂപ്രണ്ടന്റ)്, ഡോ:ജോർജ്ജ് കുര്യൻ (നെഫ്രോളജി വിഭാഗം മേധാവി), ഡോ:സുധീന്ദ്രൻ (വാസ്‌കുലർ സർജറി വിഭാഗം മേധാവി), ഡോ:ലക്ഷ്മികുമാർ (അനസ്‌തേഷ്യ വിഭാഗം മേധാവി), ഡോ:രാജേഷ് ആർ നായർ (നെഫ്രോളജി വിഭാഗം), ഡോ:അപ്പു തോമാസ് (യൂറോളജി വിഭാഗം മേധാവി), ഡോ:സഞ്ജീവൻ കെ.വി (യൂറോളജി വിഭാഗം), ഡോ:അനിൽ മാത്യു (നെഫ്രോളജി വിഭാഗം) എന്നിവർ ചടങ്ങിൽ സംസാരിച്ചു. വൃക്ക ദാതാക്കളും, സ്വീകർത്താക്കളും അവരവരുടെ അനുഭവങ്ങൾ സംഗമത്തിൽ പങ്കു വച്ചു