കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വ്യക്കമാറ്റിവയ്ക്കൽ നടത്തിയവരുടേയും, വ്യക്ക ദാതാക്കളുടേയും കൂട്ടായ്മയും ആദരിക്കൽ ചടങ്ങും  ബുധനാഴ്‌ച്ച അമൃത ആശുപത്രിയിൽ വച്ചു നടത്തും. ലോകസഭ എംപി പ്രൊഫ. റിച്ചാർഡ്‌ഹെയ് ചടങ്ങിൽ മു്യാതിഥിയായിരിക്കും. പത്മശ്രീ ഡോ:കുര്യൻ ജോൺ മേളാംപറമ്പിലിനെ ചടങ്ങിൽ ആദരിക്കും.

ഡോ:പ്രേംനായർ (മെഡിക്കൽ ഡയറക്ടർ), ഡോ:പ്രതാപൻ നായർ (പ്രിൻസിപ്പൽ അമൃത സ്‌കൂൾ ഓഫ് മെഡിസിൻ), ഡോ:സഞ്ജീവ് കെ സിങ്ങ് (മെഡിക്കൽ സൂപ്രണ്ടന്റ)്, ഡോ:സഞ്ജീവൻ കെ.വി (യൂറോളജി വിഭാഗം), ഡോ:സുധീന്ദ്രൻ, ഡോ:ലക്ഷ്മികുമാർ (അനസ്‌തേഷ്യ വിഭാഗം മേധാവി), ഡോ:അനിൽ മാത്യു (നെഫ്രോളജി വിഭാഗം) എന്നിവർ ചടങ്ങിൽ സംസാരിക്കും.

കഴിഞ്ഞ 11 വർഷത്തിനുള്ളിൽ അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 500 വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ 46 എണ്ണം മസ്തിഷ്‌ക്കമരണം സംഭവിച്ചവരുടേതാണ് ദാനം ചെയ്തത്. വ്യക്കയും, പാൻക്രിയാസും ഒരുമിച്ചു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 3 എണ്ണവും, കരൾ-വ്യക്ക ഒരുമിച്ചു മാറ്റിവയ്ക്കൽ 33 എണ്ണവും നടത്തിയിട്ടുണ്ട്. കുട്ടികളിൽ 27 പേർക്ക് വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രകിയ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന വിജയനിരക്കാണ് ഇവിടെ നടത്തുന്ന അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ളതെന്ന് അധികൃതർ അറിയിച്ചു.