- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.എസ്.എൻ.എല്ലിൽ നിന്ന് വളണ്ടിയർ റിട്ടയർമെന്റ് നേടി മുഴുവൻ സമയം കൃഷിക്കാരനായപ്പോൾ കേട്ടത് വിമർശനങ്ങൾ; മണ്ണിൽ പൊന്നുവിളയിച്ച ചെറുവത്തൂരിലെ രവീന്ദ്രൻ വിമർശകരുടെ വായടിപ്പിച്ചു; സ്വന്തം ബ്രാൻഡിൽ തന്നെ കൃഷി ഉൽപ്പന്നങ്ങൾക്ക് വിപണനം ചെയ്തു; ഇതാ മറ്റൊരു കാർഷിക വിജയഗാഥ
ചെറുവത്തൂർ: ഔദ്യോഗിക ജീവിതത്തോടൊപ്പം കാർഷികവൃത്തിയും നെഞ്ചോടു ചേർത്ത രവീന്ദ്രൻ കൊടക്കാടിന് അംഗീകാരം. ബംഗളൂരു കേന്ദ്രമായ സരോജനി - ദാമോദര നഫൗണ്ടേഷൻ ജില്ലകളിലെ മികച്ച കർഷകർക്കായി ഏർപ്പെടുത്തിയിട്ടുള്ള ജൈവ കർഷക പുരസ്‌കാരത്തിനാണ് കാസർകോട് ജില്ലയിലെ മികച്ച ജൈവകർഷകനായി രവീന്ദ്രനെ തിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും ആടങ്ങിയതാണ് പുരസ്‌കാരം.
പിതാവിൽ നിന്നും സ്വായത്തമാക്കിയ കൃഷി അറിവുകളുമായി കാർഷിക രംഗത്തുറങ്ങിയ രവീന്ദ്രന്റെ ഏകർ കണക്കിന് ഭൂമിയിൽ വിളയാത്ത കാർഷിക ഉത്പന്നങ്ങളില്ല. ബി.എസ്.എൻ.എല്ലിൽ നിന്ന് 2020ൽ വളണ്ടിയർ റിട്ടയർമെന്റ് നേടി മുഴുവൻ സമയ കൃഷിക്കാരനായി ഇറങ്ങിയപ്പോൾ പലരും നെറ്റിചുളിച്ചിരുന്നു. എന്നാൽ കൃഷിയോടുള്ള സ്‌നേഹം മൂത്ത് മുഴുവൻ സമയം കൃഷിക്കാരൻ ആകാനുള്ള തന്റെ തീരുമാനത്തിൽ നിന്നും ഈ കർഷകൻ പിന്നോട്ട് പോയില്ലേ.
സ്വന്തം ഉടമസ്ഥതയിലുള്ള ഒന്നര ഹെക്ടർ നെൽകൃഷിക്കു പുറമെ പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്തുകൂടി രണ്ട് വിളകളായി നെൽകൃഷി ചെയ്യുതു തുടങ്ങി. പരമ്പരാഗത വിത്തിനങ്ങൾക്ക് പുറമെ പുതിയ അത്യല്പാദന വിത്തിനങ്ങളും ഇദേഹം ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. ഇവിടെ നിന്ന് ലഭിക്കുന്ന വിളവിൽ സ്വന്തം ആവശ്യം കഴിഞ്ഞു വരുന്ന നെല്ല് വിത്തായും ബാക്കി വരുന്നത് സംസ്‌കരിച്ച് കൊടക്കാട് റൈസ് എനബ്രാന്റിൽ അരിയും വിതരണം ചെയ്യുതു തുടങ്ങിയതോടെ നെറ്റി ചുളിച്ചവരുടെ മുഖത്ത് പുഞ്ചിരി വിടർന്നു. ഇതോടൊപ്പം സ്വന്തം ഉത്പാദിപ്പിക്കുന്ന കുരുമുളക്‌പൊടി, മഞ്ഞൾപ്പൊടി എന്നിവയ്ക്കും വിപണി കണ്ടെത്തി. കൂടാതെ കാസർകോടൻ കുള്ളൻ പശുക്കളെയും പരിപാലിക്കുന്നുണ്ട്.
മൂന്നു ഏക്കറോളം വരുന്ന കരഭൂമിയിൽ തെങ്ങ്, കവുങ്ങ്, കുരു മുളക്, വാഴ, ചേന, മഞ്ഞൾ, എന്നിവ കൃഷി ചെയ്യുന്നതോടൊപ്പം യഥേഷ്ടം മാവ്, പ്ലാവ് എ ന്നിവയുമുണ്ട്. പച്ചില,ഉണക്കില, തെങ്ങോല, കവുങ്ങിൻപട്ട, കോഴിവളം, ചാണകം ഇവ ഉപയോഗിച്ച് കമ്പോസ്റ്റും, പശുവിൻ ചാണകം, മൂത്രം, കടലപ്പൊടി (അല്ലെങ്കിൽ പിണ്ണാക്ക്) ശർക്കര ഇവ ചേർത്ത് നിർമ്മിച്ചെടുക്കുന്ന ജീവാമൃതം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കൃഷിയെ സ്‌നേഹിച്ചാൽ കൃഷി തിരിച്ചും സ്‌നേഹിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്.
ചെറുപ്പക്കാരും ഈ രംഗത്തേക്ക് കടന്നു വരണമെന്നും മികച്ച ജീവിതമാർഗവും സംതൃപ്തിയും നൽകുന്ന മേഖലയാണ് കൃഷിയെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു. ഭാര്യ: ബീന (പയ്യന്നൂർ വനിതാ പോളിടെക്‌നി ക് അദ്ധ്യാപിക). മകൻ: ആനന്ദ് (എൻജിനീയർ, ചെന്നൈ).