- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ ലൈംഗിക സുഖം വർധിപ്പിക്കാൻ യോഗയുമായി അമേരിക്കക്കാരി; കോഴ്സിനു ചേരാൻ ബ്രിട്ടനിൽ വമ്പൻ ക്യൂ
ലണ്ടൻ: ലൈംഗിക ബന്ധത്തിന്റെ ആത്മാവാണ് രതിമൂർച്ഛ. ഈ സ്വർഗീയ അനുഭവം മെച്ചപ്പെടുത്താനുള്ള അന്വേഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മികച്ച രതിമൂർച്ഛ അനുഭവം സാധ്യമാക്കുന്നതിന് തെറപിസ്റ്റുകൾ വിവിധ രീതിയിലുള്ള തെറപ്പികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇപ്പോൾ ഇതാ സ്ത്രീകളുടെ രതിമൂർച്ഛാ സുഖം വർധിപ്പിക്കാനായി പുതിയ യോഗയും. അമേരിക്കക്കാരി നിക്ക
ലണ്ടൻ: ലൈംഗിക ബന്ധത്തിന്റെ ആത്മാവാണ് രതിമൂർച്ഛ. ഈ സ്വർഗീയ അനുഭവം മെച്ചപ്പെടുത്താനുള്ള അന്വേഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മികച്ച രതിമൂർച്ഛ അനുഭവം സാധ്യമാക്കുന്നതിന് തെറപിസ്റ്റുകൾ വിവിധ രീതിയിലുള്ള തെറപ്പികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇപ്പോൾ ഇതാ സ്ത്രീകളുടെ രതിമൂർച്ഛാ സുഖം വർധിപ്പിക്കാനായി പുതിയ യോഗയും. അമേരിക്കക്കാരി നിക്കോൾ ഡീഡൺ ആണ് യോഗയും ധ്യാനവും ചേർത്ത് പുതിയ ഓർഗസ്സ്മിക് മെഡിറ്റേഷൻ അഥവാ ഒഎം എന്നറിയപ്പെടുന്ന പ്രത്യേക യോഗാ രീതി വികസിപ്പിച്ചെടുത്തത്. സെക്‌സിനെ മനസ്സാന്നിധ്യവുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന വ്യായാമമാണ് ഒഎം. ഇത് ഇണകൾ തമ്മിലുള്ള പരസ്പര ബന്ധത്തേയും ഓജസിനേയും സുഖത്തേയും പരമാവധി ഉച്ചിയിലെത്തിക്കാൻ സഹായിക്കുന്നു.
ബ്രിട്ടനിൽ ഇപ്പോൾ ഒരു തരംഗമായി മാറിയിരിക്കുകയാണിത്. നിക്കോൾ ഡയറക്ടറായ വൺ ടേസ്റ്റ് എന്ന കമ്പനി ടേൺ ഓൺ ബ്രിട്ടൻ എന്ന കമ്പനി വഴി ഒഎം ബ്രിട്ടനിൽ അവതരിപ്പിച്ചിരിക്കുന്നു. ഏഴു മണിക്കൂർ ദൈർഘ്യമുള്ള ഈ യോഗാ ക്ലാസിൽ പങ്കെടുക്കാൻ പ്രായവ്യത്യാസമില്ലാതെ ആളുകളുടെ തള്ളിക്കയറ്റമാണ്. 20കൾ പ്രയാമുള്ളവർ തൊട്ട് 80 വരെ പ്രായമുള്ളവരും വിവാഹിതരും അല്ലാത്തവരുമെല്ലാം എത്തുന്നുണ്ടെന്ന് അവർ പറയുന്നു. ഏറെ പേരും 25-55 പ്രായ ഗണ്ത്തിലുള്ളവരാണ്. 70 ശതമാനവും സിംഗഌം 30 ശതമാനം വിവാഹിതരുമാണ് താൽപര്യവുമായി വന്നിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ഇണകളായിട്ട് ചെയ്യുന്ന യോഗയാണ് ഒഎം. സ്ത്രീയുടെ യോനിക്കുള്ളിലെ കൃസരിയിൽ തുടർച്ചയായി തടസ്സങ്ങളില്ലാതെ 15 മിനിട്ടു നേരം മൃദുവായി ഉത്തേജനം നൽകിക്കൊണ്ടിരിക്കലാണ് ഈ വ്യായാമത്തിൽ പ്രധാനം. രതിമൂർച്ഛ മാത്രമല്ല ഇതു കൊണ്ടു ലക്ഷ്യമിടുന്നത്. ഈ അനുഭവത്തെ സാധ്യമായ അത്രത്തോളം തീവ്രതയിൽ ആസ്വദിക്കുക എന്നതാണ്. സാധാരണ യോഗ പ്രചോദിപ്പിക്കുന്ന മസ്തിഷ്‌ക ഭാഗങ്ങളെ തന്നെയാണ് ഈ യോഗയും പ്രചോദിപ്പിക്കുന്നത്. 2001-ലാണ് ആദ്യമായി നിക്കോൾ ഒഎം അമേരിക്കയിൽ അവതരിപ്പിച്ചത്.
ലോകത്തൊട്ടാകെ പതിനായിരത്തോളം ഒഎം പ്രാക്ടീഷണർമാരുണ്ട്. ഇവരിൽ രണ്ടായിരത്തോളം പേരും യുകെയിലാണ്. ലോകത്തൊട്ടാകെ ഒഎമ്മിനു മാത്രമായുള്ള 30 യോഗാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്നവർക്ക് വ്യക്തിഗതമായും അല്ലാത്തവർക്ക് ക്ലാസുകളായും ഈ യോഗ ചെയ്തു കൊടുക്കുന്നു.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ