- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒറിഗൺ തലസ്ഥാനത്ത് ലോക്ഡൗണിനെതിരേ പ്രതിഷേധം; ടിയർഗ്യാസ് പ്രയോഗിച്ചു
ഒറിഗൺ: തലസ്ഥാന നഗരിയിൽ ഡിസംബർ 21 തിങ്കളാഴ്ച രാവിലെ ലോക്ഡൗണിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തവരെ പിരിച്ചുവിടുന്നതിന് ടിയർഗ്യാസ് പ്രയോഗിക്കുകയും, നഗരത്തിലേക്കുള്ള പ്രധാന റോഡുകൾ അടയ്ക്കുകയും ചെയ്തു.
സംസ്ഥാന തലസ്ഥാനത്ത് വൈൽഡ് ഫയർ, എമർജൻസി കോവിഡ് റിലീഫ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിയമസഭാ സാമാജികർ ചർച്ച ആരംഭിച്ച ഉടനെയാണ് പ്രകടനക്കാർ മുദ്രവാക്യം വിളിച്ചും ബാനറുകൾ ഉയർത്തിയും ക്യാപിറ്റൽ ബിൽഡിംഗിനു സമീപത്തേക്ക് നീങ്ങിയത്. പ്രകടനത്തിൽ പങ്കെടുത്തവരെ തടയാൻ ശ്രമിച്ച പൊലീസുമായി ഇവർ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. അനധികൃത സംഘംചേരൽ അവസാനിപ്പിക്കണമെന്ന പൊലീസ് അഭ്യർത്ഥന പ്രകടനക്കാർ തള്ളിക്കളഞ്ഞു.
പൊലീസിന്റെ അഭ്യർത്ഥന മാനിക്കാതെ ഫെൻസിങ് തകർക്കുകയും, ഒറിഗൺ സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിംഗിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പിരിഞ്ഞുപോകാത്തവർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മാസ്‌ക് ധരിക്കണമെന്ന് വാശിപിടിച്ച ഗവർണറെ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാർ മുഴക്കിയിരുന്നു.
ട്രംപ് അനുകൂലികളായ പാട്രിയറ്റ് പ്രെയർ എന്ന സംഘടനയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഒറിഗണിൽ ഇതുവരെ 1,00,000 കോവിഡ് പോസിറ്റീവ് കേസുകളും 1304 മരണവും സംഭവിച്ചിട്ടുണ്ട്.