- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാണ്ടോയിലെ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു
ഒർലാണ്ടോ: ഒർലാണ്ടോയിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായി രിക്കുന്ന സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ പ്രഥമ തിരുനാളാഘോഷവും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും സെപ്റ്റംബർ 9, 10, 11, 12 തീയ്യതികളിലായി ആഘോഷിച്ചു. തിരുനാളിനൊരുക്കമായി, സെപ്റ്റംബർ 3 മുതൽ 9 ദിവസത്തെ നൊവേനയും വിശുദ്ധ കുർബാനയും നടന്നു. സെപ്റ്റംബർ 9 തീയ്യതി വെള്ളിയാഴ്ച ജപമാല പ്രാർത്ഥനയ്ക്കും 25 പ്രസുദേന്തിമാരുടെ crowning നും ശേഷം ഇടവക വികാരിയായ ജോർജ് കുപ്പയിൽ അച്ഛൻ ഔദ്യോഗിക ആഘോഷ പരിപാടികളുടെ തുടക്കമായി പെരുന്നാൾ കൊടി ഉയർത്തി. തുടർന്ന് ജോർജ് കുപ്പയിലച്ചന്റെ കാർമ്മികത്വത്തിൽ ആഘോഷപൂർവമായ പാട്ടുകുർബാനയും നൊവേനയും ലദീഞ്ഞും നടന്നു. സെപ്റ്റംബർ 10ാം തീയ്യതി ശനിയാഴ്ച സെബാസ്റ്റ്യൻ ഏറത്തേടത് അച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടും ഇമ്പമാർന്ന ഗാനാലാപനത്തോടും കൂടി 5 കുടുംബകൂട്ടയ്മകളുടെ മദ്ധ്യസ്ഥന്മാരായ വിശുദ്ധനമാരുടെ തിരുസ്വരൂപങ്ങൾ
ഒർലാണ്ടോ: ഒർലാണ്ടോയിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായി രിക്കുന്ന സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ പ്രഥമ തിരുനാളാഘോഷവും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും സെപ്റ്റംബർ 9, 10, 11, 12 തീയ്യതികളിലായി ആഘോഷിച്ചു.
തിരുനാളിനൊരുക്കമായി, സെപ്റ്റംബർ 3 മുതൽ 9 ദിവസത്തെ നൊവേനയും വിശുദ്ധ കുർബാനയും നടന്നു. സെപ്റ്റംബർ 9 തീയ്യതി വെള്ളിയാഴ്ച ജപമാല പ്രാർത്ഥനയ്ക്കും 25 പ്രസുദേന്തിമാരുടെ crowning നും ശേഷം ഇടവക വികാരിയായ ജോർജ് കുപ്പയിൽ അച്ഛൻ ഔദ്യോഗിക ആഘോഷ പരിപാടികളുടെ തുടക്കമായി പെരുന്നാൾ കൊടി ഉയർത്തി. തുടർന്ന് ജോർജ് കുപ്പയിലച്ചന്റെ കാർമ്മികത്വത്തിൽ ആഘോഷപൂർവമായ പാട്ടുകുർബാനയും നൊവേനയും ലദീഞ്ഞും നടന്നു.
സെപ്റ്റംബർ 10ാം തീയ്യതി ശനിയാഴ്ച സെബാസ്റ്റ്യൻ ഏറത്തേടത് അച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടും ഇമ്പമാർന്ന ഗാനാലാപനത്തോടും കൂടി 5 കുടുംബകൂട്ടയ്മകളുടെ മദ്ധ്യസ്ഥന്മാരായ വിശുദ്ധനമാരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണം ഇടവക വിശാസികൾക്ക്, പ്രത്യേകിച്ചു പുതുതലമുറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിമാറി.
തുടർന്ന്, ഇടവക പ്രോഗ്രാം coordinators ആയ സാബു ആൻഡ്ണി, Dr. അനൂപ് പുളിക്കൽ, ബാബു ചിയേഴത്തു എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും ഇടവകയിലെ പാചക വിദക്തരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളുമായി ഒരുക്കിയ 4 തട്ടുകടകളും പെരുന്നാൾ പരിപാടികൾക്ക് കൊഴുപ്പേകി.
പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 11 ഞായറാഴ്ചത്തെ തിരുക്കർമങ്ങൾക്കു ആൻഡ്ണി തുണ്ടത്തിൽ അച്ചൻ മുഖ്യകാർമമികത്വം വഹിച്ചു. തുടർന്ന് നടന്ന ആഘോഷപൂർവമായ തിരുന്നാൾ പ്രദക്ഷിണത്തിനും കൊടിയിറക്കലിനും ലദീഞ്ഞിനും ശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

സെപ്റ്റംബർ 12ാം തീയ്യതി തിങ്കളാഴ്ച വൈകുന്നേരം നടന്ന മരിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ള ദിവ്യബലിയോടെ ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റിമാരായ സണ്ണി കൊട്ടാരത്തിലും സോണി കന്നോട്ടുതറയും സെക്രട്ടറി മിനി പോളും ഇടവക വികാരി ഫാ. ജോർജ് കുപ്പയിലും നേതൃത്വം നൽകി.




