ഫ്‌ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും റവ. ജേക്കബ് മാത്യു സീനിയർ ശുശ്രൂഷകനായി പ്രവർത്തിച്ചു വരികയും ചെയ്തുകൊണ്ടിരിക്കുന്ന ഒർലാന്റോ ഐപിസിക്ക് പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.

പ്രസിഡന്റ് പാസ്റ്റർ ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ബ്രദർ സാം ഫിലിപ്പ്, സെക്രട്ടറി ബ്രദർ രാജു ഏബ്രഹാം പൊന്നോലിൽ, ട്രഷറാർ ബ്രദർ മനോജ് ഡേവിഡ്, കമ്മറ്റിയംഗങ്ങളായി ജോനാഥാൻ ഏബ്രഹാം, ജോൺ തോമസ്, മാത്യു ജോർജ്, നെബു സ്റ്റീഫൻ, സ്റ്റീഫൻ ദാനിയേൽ എന്നിവർ എക്‌സിക്യൂട്ടീവ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

ബ്രദർ എവി ജോസ് (മിഷൻ ഡയറക്ടർ), ബ്രദർ ജോൺ മാത്യു (ലൈബ്രറി ഡയറക്ടർ), സിസ്റ്റർ ഷീബാ ജോർജ്ജ് (ലേഡീസ് മിനിസ്ട്രീസ് ഡയറക്ടർ), ബ്രദർ റിജോ രാജു (യൂത്ത് ഡയറക്ടർ), ഡാറിൽ സിങ് (മ്യൂസിക് മിനിസ്ട്രീസ് ഡയറക്ടർ), സിസ്റ്റർ ഫിലോ മാത്യു (ഇവാഞ്ചലിസം ഡയറക്ടർ), ബ്രദർ ജോസഫ് കുര്യൻ (മെയിന്റൻസ് ടീം ഡയറക്ടർ), ബ്രദർ സജിമോൻ മാത്യു, സിസ്റ്റർ ഹെബ്‌സിബ ജോർജ്ജ് (ഓഡിറ്റേഴ്‌സ്), ബ്രദർ കോശി മാത്യു (തേർഡ് സിഗ്‌നേച്ചറി) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.