- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒർലാന്റോ റീജിയണൽ മലയാളി അസോസിയേഷന്റെ പത്താം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ഡിസംബർ ഒമ്പതിന്
ഒർലാന്റോ : ഒർലാന്റോ റീജിയണൽ മലയാളി അസോസിയേഷന്റെ (ഒരുമ) പത്താം വാർഷികവും ക്രിസ്മസ്-ന്യൂ ഇയറും സംയുക്തമായി ഡിസംബർ 9 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മണിമുതൽ ജോർജ് പെർകിൻസ് സിവിക് സെന്റെറിൽ വച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷവേളയ്ക്ക് മാറ്റുകൂട്ടാനായി കൈരളി ഗാനഗന്ധർവം 2013 ഫൈനലിസ്റ്റ് ഗീതു വേണുഗോപാലും പ്രശസ്ത നർത്തകി സോബിയ സുദീപും അറ്റ്ലാന്റയിൽ നിന്നുമായി എത്തിച്ചേരും. ഇവരോടൊപ്പം, ഒരുമയുടെ കലാകാരന്മാരും കലാകാരികളും, ലയന സ്‌കൂൾ ഓഫ് ഡാൻസും അണിയിചൊരുക്കുന്ന വ്യത്യസ്ഥങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. കുട്ടികൾക്കായുള്ള സ്‌പെല്ലിങ് ബീ മൽസരവും ക്രിസ്മസ് ട്രീ അലങ്കാരമത്സരവും വൈകിട്ട് 5.30 ന് ആരംഭിക്കും. മുതിര്ന്നവർക്കായി പ്ലം കേക്ക് മത്സരവും ഭാരവാഹികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാദിഷ്ടമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിക്കും. ഈ ആഘോഷവേളയിലേക്ക് ഒരലണ്ടോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സോണി തോമസ്, സെക്രട്ടറി ജോമിൻ മാത്യു, ട്രെഷറർ ജോയ്
ഒർലാന്റോ : ഒർലാന്റോ റീജിയണൽ മലയാളി അസോസിയേഷന്റെ (ഒരുമ) പത്താം വാർഷികവും ക്രിസ്മസ്-ന്യൂ ഇയറും സംയുക്തമായി ഡിസംബർ 9 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മണിമുതൽ ജോർജ് പെർകിൻസ് സിവിക് സെന്റെറിൽ വച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.
ആഘോഷവേളയ്ക്ക് മാറ്റുകൂട്ടാനായി കൈരളി ഗാനഗന്ധർവം 2013 ഫൈനലിസ്റ്റ് ഗീതു വേണുഗോപാലും പ്രശസ്ത നർത്തകി സോബിയ സുദീപും അറ്റ്ലാന്റയിൽ നിന്നുമായി എത്തിച്ചേരും. ഇവരോടൊപ്പം, ഒരുമയുടെ കലാകാരന്മാരും കലാകാരികളും, ലയന സ്‌കൂൾ ഓഫ് ഡാൻസും അണിയിചൊരുക്കുന്ന വ്യത്യസ്ഥങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. കുട്ടികൾക്കായുള്ള സ്‌പെല്ലിങ് ബീ മൽസരവും ക്രിസ്മസ് ട്രീ അലങ്കാരമത്സരവും വൈകിട്ട് 5.30 ന് ആരംഭിക്കും. മുതിര്ന്നവർക്കായി പ്ലം കേക്ക് മത്സരവും ഭാരവാഹികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാദിഷ്ടമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിക്കും.
ഈ ആഘോഷവേളയിലേക്ക് ഒരലണ്ടോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സോണി തോമസ്, സെക്രട്ടറി ജോമിൻ മാത്യു, ട്രെഷറർ ജോയ് ജോസഫ് എന്നിവർ അറിയിച്ചു.
വാർത്ത: നിബു വെള്ളവന്താനം