- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒർലണ്ടോ റീജിയണൽ യുണൈറ്റഡ് മലയാളി അസ്സോസ്സിയേഷൻ വാർഷിക പിക്‌നിക്ക് വൻ വിജയമായി
ഒർലണ്ടോ: ഒർലണ്ടോ റീജിയണൽ യുണൈറ്റഡ് മലയാളി അസ്സോസ്സിയേഷൻ (ഒരുമ) ജൂലൈ 22ന് മോസ് പാർക്കിൽ നടത്തിയ 9-മത് വാർഷിക പിക്‌നിക്ക് വൻ വിജയമായി. പ്രസിഡന്റ് സോണി തോമസ് പങ്കെടുത്തവർക്ക് ഏവർക്കും ഔപചാരികമായി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് നായർ, സെക്രട്ടറി ജോമിൻ മാത്യു, ജോയിന്റ് സെക്രട്ടറി സണ്ണി കൈതമറ്റം, ട്രഷറർ ജോയ് ജോസഫ് എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു. സ്‌പോർട്ട്‌സ് കോർഡിനേറ്റർ ജോളി പീറ്റർ, യൂത്ത് കോർഡിനേറ്റർ സാറ കാമ്പിയിൽ, പ്രോഗ്രാം കോർഡിനേറ്റർ ജെസ്സി ജിജിമോൻ, സ്മിതാ സോണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രായപരിധിയിൽ ഉള്ളവർക്കായി ആകർഷകങ്ങളായ കായികവിനോദ മത്സരങ്ങൾ നടത്തപ്പെട്ടു. യൂത്ത് നേതൃത്വം കൊടുത്ത ഫേസ് പെയിന്റിങ് കുട്ടികൾക്ക് ഏറെ ആകർഷകമായി. പിക്‌നിക്കിൽ ഒരലാണ്ടോയിലെയും പ്രാന്തപ്രദേശങ്ങളിലെയും ധാരാളം കുടുംബാംഗങ്ങളുടെ സാന്നിധ്യം ശ്രധ്യേയമായി. ഒർലാണ്ടോയിലെ വിവിധ നളപാചക വിധക്തരുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വാദിഷ്ടമായ ഗ്രിൽഡ് വിഭവങ്ങളും തട്ട്‌ദോശ-സാമ്പാർ, കപ്പ-മീൻകറി, സംഭാരം എന്നീ നാടൻവിഭവങ്ങ
ഒർലണ്ടോ: ഒർലണ്ടോ റീജിയണൽ യുണൈറ്റഡ് മലയാളി അസ്സോസ്സിയേഷൻ (ഒരുമ) ജൂലൈ 22ന് മോസ് പാർക്കിൽ നടത്തിയ 9-മത് വാർഷിക പിക്‌നിക്ക് വൻ വിജയമായി. പ്രസിഡന്റ് സോണി തോമസ് പങ്കെടുത്തവർക്ക് ഏവർക്കും ഔപചാരികമായി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് നായർ, സെക്രട്ടറി ജോമിൻ മാത്യു, ജോയിന്റ് സെക്രട്ടറി സണ്ണി കൈതമറ്റം, ട്രഷറർ ജോയ് ജോസഫ് എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു.
സ്‌പോർട്ട്‌സ് കോർഡിനേറ്റർ ജോളി പീറ്റർ, യൂത്ത് കോർഡിനേറ്റർ സാറ കാമ്പിയിൽ, പ്രോഗ്രാം കോർഡിനേറ്റർ ജെസ്സി ജിജിമോൻ, സ്മിതാ സോണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രായപരിധിയിൽ ഉള്ളവർക്കായി ആകർഷകങ്ങളായ കായികവിനോദ മത്സരങ്ങൾ നടത്തപ്പെട്ടു. യൂത്ത് നേതൃത്വം കൊടുത്ത ഫേസ് പെയിന്റിങ് കുട്ടികൾക്ക് ഏറെ ആകർഷകമായി. പിക്‌നിക്കിൽ ഒരലാണ്ടോയിലെയും പ്രാന്തപ്രദേശങ്ങളിലെയും ധാരാളം കുടുംബാംഗങ്ങളുടെ സാന്നിധ്യം ശ്രധ്യേയമായി.
ഒർലാണ്ടോയിലെ വിവിധ നളപാചക വിധക്തരുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വാദിഷ്ടമായ ഗ്രിൽഡ് വിഭവങ്ങളും തട്ട്‌ദോശ-സാമ്പാർ, കപ്പ-മീൻകറി, സംഭാരം എന്നീ നാടൻവിഭവങ്ങളും നാവിനു രുചിയൂറന്ന അനുഭവമായി. ആന്റണി ചേലേക്കാട്ടു, നോബിൾ ജനാർദ്ദനൻ, സ്മിതാ നോബിൾ, ശ്രീദേവി ബാബുശങ്കർ, ഷാനവാസ് ഖാൻ, അലക്‌സ് പോൾ, സാറ കാമ്പിയിൽ, ജുലി റെനിമോൻ, നിർമല ജോയ്, കാർത്തിക് എന്നീ അനുഗ്രഹീത ഗായകരുടെ ഇമ്പമാർന്ന ഗാനാലാപനങ്ങൾ പിക്‌നികിന് മാറ്റ് കൂട്ടി.