- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പാസ്റ്റർ ജേക്കബ് മാത്യൂ പ്രസിഡന്റ്
ഫ്‌ലോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും, കഴിഞ്ഞ ഒരു ദശാബ്ദകാലം റവ. ജേക്കബ് മാത്യൂ സീനിയർ ശുശ്രൂഷകനായി പ്രവർ ത്തിച്ചുവരികയും ചെയ്തുകൊണ്ടിരിക്കുന്ന ഒർലാന്റോ ഐ. പി. സി സഭയുടെ എക്‌സ്യുകുട്ടിവ് ബോർഡിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 29 നു ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ റവ.ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു എബ്രഹാം പൊന്നോലിൽ വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറാർ മനോജ് ഡേവിഡ് സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സഭയുടെ എക്സ്സ്യുകൂട്ടിവ് ഭാരവാഹികളായി പാസ്റ്റർ ജേക്കബ് മാത്യൂ (പ്രസിഡന്റ്), സഹോദരന്മാരായ സാം ഫിലിപ്പ് (വൈസ്. പ്രസിഡന്റ്), രാജു ഏബ്രഹാം പൊന്നോലിൽ (സെക്രട്ടറി), മനോജ് ഡേവിഡ് (ട്രഷറാർ), മാത്യൂ ജോർജ്, നെബു സ്റ്റീഫൻ, സ്റ്റീഫൻ ദാനിയേൽ, എം.എ ജോർജ്, നിബു മാത്യു വെള്ളവന്താനം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ബ്രദർ AV ജോസ് (മിഷൻ ഡയറക്ടർ), ബ്രദർ ജോൺ മാത്യു (ലൈബ്രററി ഡയറക്ടർ), ബ്രദർ
ഫ്‌ലോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും, കഴിഞ്ഞ ഒരു ദശാബ്ദകാലം റവ. ജേക്കബ് മാത്യൂ സീനിയർ ശുശ്രൂഷകനായി പ്രവർ ത്തിച്ചുവരികയും ചെയ്തുകൊണ്ടിരിക്കുന്ന ഒർലാന്റോ ഐ. പി. സി സഭയുടെ എക്‌സ്യുകുട്ടിവ് ബോർഡിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജനുവരി 29 നു ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ റവ.ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു എബ്രഹാം പൊന്നോലിൽ വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറാർ മനോജ് ഡേവിഡ് സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സഭയുടെ എക്സ്സ്യുകൂട്ടിവ് ഭാരവാഹികളായി പാസ്റ്റർ ജേക്കബ് മാത്യൂ (പ്രസിഡന്റ്), സഹോദരന്മാരായ സാം ഫിലിപ്പ് (വൈസ്. പ്രസിഡന്റ്), രാജു ഏബ്രഹാം പൊന്നോലിൽ (സെക്രട്ടറി), മനോജ് ഡേവിഡ് (ട്രഷറാർ), മാത്യൂ ജോർജ്, നെബു സ്റ്റീഫൻ, സ്റ്റീഫൻ ദാനിയേൽ, എം.എ ജോർജ്, നിബു മാത്യു വെള്ളവന്താനം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ബ്രദർ AV ജോസ് (മിഷൻ ഡയറക്ടർ), ബ്രദർ ജോൺ മാത്യു (ലൈബ്രററി ഡയറക്ടർ), ബ്രദർ കോശി മാത്യൂ (തേർഡ് സിഗ്‌നേച്ചറി), സിസ്റ്റർ രമണി മാത്യു (ലേഡിസ് മിനിസ്ടീസ് ഡയറക്ടർ), ബ്രദർ റിജോ രാജു (യൂത്ത് ഡയറക്ടർ), ഡാറിൽ സിങ് (മ്യൂസിക് മിനിസ്ട്രീസ് ഡയറക്ടർ), സിസ്റ്റർ ഫിലോ മാത്യൂ (ഇവാഞ്ചലിസം ഡയറക്ടർ), ബാബു എബ്രഹാം (പി.എം.റ്റി ഡയറക്ടർ) സിസ്റ്റർ ഹെബ്‌സിബ ജോർജ്, ജെരമ്യ ജോർജ്, (ഓഡിറ്റേഴ്‌സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.
കേരളത്തിലും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുമായി ജീവകാരുണ്യ പ്രേക്ഷിത പ്രവർത്തന പദ്ധതികൾ സഭ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ലോകപ്രശസ്തമായ ഫ്‌ലോറിഡയിലെ ഒർലാന്റോ ഡിസ്‌നിവേൾഡ് തീം പാർക്കി നോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയിൽ 100 ലധികം കുടുംബങ്ങളിൽ നിന്നായി 350 ലധികം വിശ്വാസികൾ ഞായറാഴ്ചകളിൽ ആരാധനകളിൽ സംബന്ധിക്കുന്നു.