- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓർമ്മ' യുടെ നന്മമരം പദ്ധതി ഉത്ഘാടനം ചെയ്തു
ഫ്‌ളോറിഡ: കേരളത്തിലുണ്ടായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപൊക്കത്തിൽ അകപ്പെട്ടവർക്ക് ആശ്വസമേകാനായി ഒർലാന്റോ ഓർമ്മ മലയാളി അസോസിയേഷൻ രംഗത്ത്. മാതാപിതാക്കൾ നഷ്ടപ്പെട്ട് വൃദ്ധരായ അപ്പൂപ്പന്റേയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന എൽ പി സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് വിദ്യാർത്ഥികൾക്ക് വീട് പുനർനിർമ്മിക്കുന്നതിനും, ഹൈസ്‌കൂൾ വരെ ഇവരുടെ വിദ്യാഭ്യാസം നടത്തുന്നതിനുമായി 'ഓർമ്മ' മലയാളി അസോസിയേഷന്റെ നന്മ്മരം' എന്ന പേരിൽ ഒരു പദ്ധതി കുട്ടനാട്ടിൽ നടപ്പാക്കുന്നു. പദ്ധതിയുടെ പ്രവർത്തനോൽഘാടനം ഡോ അഗസ്റ്റിൻ ജോസഫിൽ നിന്നും ആദ്യ ചെക്ക് സ്വീകരിച്ചുകൊണ്ട് ഒർലാന്റോ 'ഓർമ്മ ' അസോസിയേഷൻ പ്രസിഡന്റ് ആന്റണി സാബു നിർവഹിച്ചു. തദവസരത്തിൽ ഓർമ്മയുടെ സെക്രട്ടറി ജിജോ ചിറയിൽ , വൈസ് പ്രസിഡന്റ് ബാബു ചിയേഴത് , ഫൊക്കാന നാഷണൽ എക്‌സിക്യൂട്ടീവ് മെമ്പർ രാജീവ് വി കുമാരൻ എന്നിവർ സന്നിഹിതരായിരുന്നു. ഈ പദ്ധതിയുടെ വിജയത്തിലേക്കായി ഏവരുടെയും സഹായസഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഫ്‌ളോറിഡ: കേരളത്തിലുണ്ടായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപൊക്കത്തിൽ അകപ്പെട്ടവർക്ക് ആശ്വസമേകാനായി ഒർലാന്റോ ഓർമ്മ മലയാളി അസോസിയേഷൻ രംഗത്ത്.
മാതാപിതാക്കൾ നഷ്ടപ്പെട്ട് വൃദ്ധരായ അപ്പൂപ്പന്റേയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന എൽ പി സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് വിദ്യാർത്ഥികൾക്ക് വീട് പുനർനിർമ്മിക്കുന്നതിനും, ഹൈസ്‌കൂൾ വരെ ഇവരുടെ വിദ്യാഭ്യാസം നടത്തുന്നതിനുമായി 'ഓർമ്മ' മലയാളി അസോസിയേഷന്റെ നന്മ്മരം' എന്ന പേരിൽ ഒരു പദ്ധതി കുട്ടനാട്ടിൽ നടപ്പാക്കുന്നു.
പദ്ധതിയുടെ പ്രവർത്തനോൽഘാടനം ഡോ അഗസ്റ്റിൻ ജോസഫിൽ നിന്നും ആദ്യ ചെക്ക് സ്വീകരിച്ചുകൊണ്ട് ഒർലാന്റോ 'ഓർമ്മ ' അസോസിയേഷൻ പ്രസിഡന്റ് ആന്റണി സാബു നിർവഹിച്ചു. തദവസരത്തിൽ ഓർമ്മയുടെ സെക്രട്ടറി ജിജോ ചിറയിൽ , വൈസ് പ്രസിഡന്റ് ബാബു ചിയേഴത് , ഫൊക്കാന നാഷണൽ എക്‌സിക്യൂട്ടീവ് മെമ്പർ രാജീവ് വി കുമാരൻ എന്നിവർ സന്നിഹിതരായിരുന്നു.
ഈ പദ്ധതിയുടെ വിജയത്തിലേക്കായി ഏവരുടെയും സഹായസഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.