- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒന്റാരിയോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ ആറിന്
മിസിസൗഗ: ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ഓർമ) ഓണാഘോഷം 'ഓർമ പൊന്നോണം 2015' സെപ്റ്റംബർ ആറിനു (ഞായർ) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ മിസിസൗഗ വൈൽഡ് വുഡ്പാർക്കിൽ നടക്കും.രാവിലെ അത്തപ്പൂക്കളത്തോടെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിക്കും. തുടർന്നു കുട്ടികൾക്കും മുതിന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ നടക്കും. തുടർന്നു മാവേലിയെ വരവേൽക്കും.പു
മിസിസൗഗ: ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ഓർമ) ഓണാഘോഷം 'ഓർമ പൊന്നോണം 2015' സെപ്റ്റംബർ ആറിനു (ഞായർ) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ മിസിസൗഗ വൈൽഡ് വുഡ്പാർക്കിൽ നടക്കും.
രാവിലെ അത്തപ്പൂക്കളത്തോടെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിക്കും. തുടർന്നു കുട്ടികൾക്കും മുതിന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ നടക്കും. തുടർന്നു മാവേലിയെ വരവേൽക്കും.
പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം വടംവലിമത്സരം സംഘടിപ്പിക്കും. ഒന്നാം സ്ഥാനക്കാർക്ക് 501 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 201 ഡോറും സമ്മാനമായി ലഭിക്കും. ഉച്ചയ്ക്കു വിഭവസമൃദ്ധമായ ഓണസദ്യയെ തുടർന്നു തുരുവാതിരയും മറ്റുകലാപരിപാടികളും അരങ്ങേറും. മികച്ച രീതിയിൽ കേരളീയ വസ്ത്രമണിഞ്ഞ് വരുന്ന കുടുംബത്തിനു പ്രത്യേകം സമ്മാനം ലഭിക്കും. മികച്ച ഓണവസ്ത്ര മത്സരം പരിപാടിയുടെ പ്രത്യേക ആകർഷണമാണ്. ഒന്നു മുതൽ ആറു വയസുവരെയും ഏഴു മുതൽ 15 വരെയുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടയിരിക്കും. മികച്ച വസ്ത്രധാരണ രീതി, നിറക്കൂട്ട്, വസ്ത്രഭംഗി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിർണയിക്കുക. ആവേശകരമായ പഞ്ചഗുസ്തി മത്സരം മറ്റൊരാകർഷണമാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 10 ഡോളർ ഫീസു നൽകി പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിവിധ കായിക പരിപാടിയിൽ വിജയികളാകുന്നവർക്കു സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് ഓർമ പ്രസിഡന്റ് ലിജോ ചാക്കോ, സെക്രട്ടറി ടോം ജയിംസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ഷിബു കിഴക്കേക്കുറ്റ്
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ



