സൗഹൃദങ്ങൾ പുതുക്കുന്ന ഓർമ്മകൾ പങ്കിടുന്ന 25ാം വർഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂർ ഒഎൽഎൽഎച്ച്എസ് 92 ബാച്ച് സുഹൃത്തുക്കൾയ. ലോകം എമ്പാടും ചിതറിക്കിടക്കുന്ന സുഹൃത്തുക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കലാലയ സൗഹൃദത്തിന്റെ 25ാം മത് സിൽവർ ജൂബിലി ആഘോഷവും അവിടെ നിന്ന് മുന്നോട്ട് പരസ്പരം സ്നേഹിക്കുവാനും സഹായ ഹസ്തങ്ങള നൽകി കൂട്ടുകാരുടെ ഉയർച്ചയ്ക്കായി പരസ്പരം കൈകോർക്കുകയും ചെയ്യുന എന്ന ആശയം ഒഎൽഎൽഎച്ച്എസ് യുകെ ഫ്രണ്ട്സിന്റെ ആയിരുന്നു.

ആ തുടക്കത്തിൽ നിന്നും ലോകം എമ്പാടും ഓർമ്മക്കൂട്ടെന്ന സൗഹൃദ വൃക്ഷം പടർന്ന് സോഷ്യൽ മീഡിയായിലൂടെ സൗഹൃതത്തിന്റെ വലിയൊരു തണൽമരമായി ഓഗസ്റ്റ് മൂന്നിനു നടക്കുന്ന സൗഹൃദ സുദിനത്താനിയ ഒരുങ്ങിക്കഴിഞ്ഞു.

തങ്ങളുടെ മാതൃ വിദ്യാലയത്തിനായി വികസന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനും തങ്ങളിൽ നിന്നും വേറിട്ടു പോയ പ്രിയ സുഹൃത്തുക്കളായിരുന്ന റോയി, പീറ്റർ എന്നിവർക്കായി സ്മരണ അർപ്പിക്കുന്നതിനും ഉള്ള പദ്ധതികൾ ഓർമ്മക്കൂട്ട് സൗഹൃദ കമ്മറ്റി നടപ്പിലാക്കു ന്നതിനായുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. ഓഗസ്റ്റ് 3ാം തീയതി പഴയ ക്ലാസ്സ് മുറികളിൽ ഒത്തുകൂടി ഓർമ്മകളുടെ മധുരം നുണഞ്ഞ് സംഗീതവും നൃത്തവും നിറഞ്ഞ കലാസന്ധ്യയിൽ ഗുരുക്കന്മാരെ ആദരിച്ച് സകുടുംബം എല്ലാവരും പങ്കു കൊള്ളുവാൻ സൗഹൃദ കൂട്ടായ്മകളിലെ വിഭിന്നമായ ഒന്നായിരിക്കും ഓർമ്മക്കൂട്ട് എന്ന ഒഎൽഎൽഎച്ച്എസ് 92 സിൽവർ ജൂബിലി ആഘോഷം എന്ന് ഉറപ്പിച്ച് പറയാം. ഓഗസ്റ്റ് മൂന്നു എന്ന സൗഹൃതത്തിന്റെ തൂലികയിൽ എഴുതിയ ആ ദിവസത്തിനായി കാത്തിരിക്കുകയാണ് 92 ലെ കൂട്ടുകാർ.