ലണ്ടൻ: നോർത്താംപ്ടൺ സെന്റ് ഡിയോനേഷ്യസ് ഇന്ത്യൻ ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ വട്ടാശ്ശേരിയിൽ തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 26നും 27നും നടക്കും. റെ.ഫാ: മാത്യു കുര്യാക്കോസിന്റെയും വികാരി റെവ. ഫാ: ടോം ജേക്കബിന്റെയും കാർമികത്വത്തിലാണ് പെരുന്നാൾ നടക്കുക.
 
26ന് വൈകുന്നേരം 6.30ന് കൊടിയേറ്റ്, 7ന് സന്ധ്യാ നമസ്‌കാരം, 7.30ന് വചന പ്രഘോഷണം എന്നിവയും 27ന് രാവിലെ പ്രഭാത നമസ്‌കാരം, 9.30ന് ഹോളി കുർബ്ബാന, 10.45ന് പ്രസംഗം, 11ന് ദൂപ പ്രാർത്ഥന, റാസ, ആശിർവാദം എന്നിവയും തുടർന്നു ലേലം നേർച്ച സദ്യയും കൊടി ഇറക്കലും നടക്കും.