- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 വർഷങ്ങൾക്ക് ശേഷം ജോബച്ചായൻ കേരളത്തിലേയ്ക്ക് മടങ്ങി വന്നിരിക്കുന്നു; ഇനി ഒരാഗ്രഹം മാത്രം വീട്ടുകാർ ... ബന്ധുക്കൾ ... അവരിൽ ഒരാളെയെങ്കിലും കാണണം; ലക്നൗവിൽ നിന്ന് നഴ്‌സിന്റെ കാരുണ്യത്തിൽ കോട്ടയം നവജീവനിൽ വരെ എത്തിയ ആർക്കും വേണ്ടാത്ത ഒരു ജീവിതത്തിന്റെ കഥ
കോട്ടയം: യു പിയിലെ ആ ആശുപത്രിയിൽ നിന്ന് മകനെപ്പോലെ സ്‌നേഹിക്കുന്ന അജേഷിന്റെ കൈപിടിച്ച് ഇറങ്ങിയപ്പോൾ ജോബച്ചായന് ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. സ്വന്തം രക്തബന്ധമുള്ള ആരെയെങ്കിലും ഒന്നു കാണണം. സ്വന്തം നാട്ടിലേയ്ക്കാണ് യാത്ര. അതും വർഷങ്ങൾക്കു ശേഷം. 35 വർഷങ്ങൾക്ക് മുമ്പ് അടൂർ പന്നിവിഴയിൽ നിന്ന് നാടുവിട്ട ജോബ് എന്ന മനുഷ്യനെക്കുറിച്ചും, അദ്ദേഹത്തിന്റെ കുടുംബത്തെ അന്വേഷിച്ചും സോഷ്യൽ മീഡിയയിൽ അന്വേഷണം നടന്നിരുന്നത് എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ. എന്നാൽ കാര്യമായ പ്രതികരണം ഉണ്ടായില്ല. യു പിയിൽ നിന്ന് കേരളത്തിൽ ജോബച്ചായനെ എത്തിച്ചെങ്കിലും അന്വേഷണം തുടരുകയാണ്. അപകടത്തിൽ പെട്ടാണ് ലക്നൗ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ് ജോബ് എന്ന മലയാളി വയോധികന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. കൈയ്ക്കും തലയ്ക്കും ഏറ്റ പരിക്കിനു പുറമേ സംസാരത്തിലും അദ്ദേഹത്തിന് പരിമിതികൾ തോന്നിച്ചു. ഇദ്ദേഹം കേരളത്തിൽ നിന്നാണെന്ന തിരിച്ചറിവ് ആണ് അവിടെ നേഴ്‌സ് ആയി ചെയ്തിരുന്ന പുതുപ്പള്ളിക്കാരൻ അജേഷിന് ഇദ
കോട്ടയം: യു പിയിലെ ആ ആശുപത്രിയിൽ നിന്ന് മകനെപ്പോലെ സ്‌നേഹിക്കുന്ന അജേഷിന്റെ കൈപിടിച്ച് ഇറങ്ങിയപ്പോൾ ജോബച്ചായന് ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. സ്വന്തം രക്തബന്ധമുള്ള ആരെയെങ്കിലും ഒന്നു കാണണം. സ്വന്തം നാട്ടിലേയ്ക്കാണ് യാത്ര. അതും വർഷങ്ങൾക്കു ശേഷം.
35 വർഷങ്ങൾക്ക് മുമ്പ് അടൂർ പന്നിവിഴയിൽ നിന്ന് നാടുവിട്ട ജോബ് എന്ന മനുഷ്യനെക്കുറിച്ചും, അദ്ദേഹത്തിന്റെ കുടുംബത്തെ അന്വേഷിച്ചും സോഷ്യൽ മീഡിയയിൽ അന്വേഷണം നടന്നിരുന്നത് എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ. എന്നാൽ കാര്യമായ പ്രതികരണം ഉണ്ടായില്ല. യു പിയിൽ നിന്ന് കേരളത്തിൽ ജോബച്ചായനെ എത്തിച്ചെങ്കിലും അന്വേഷണം തുടരുകയാണ്.
അപകടത്തിൽ പെട്ടാണ് ലക്നൗ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ് ജോബ് എന്ന മലയാളി വയോധികന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. കൈയ്ക്കും തലയ്ക്കും ഏറ്റ പരിക്കിനു പുറമേ സംസാരത്തിലും അദ്ദേഹത്തിന് പരിമിതികൾ തോന്നിച്ചു. ഇദ്ദേഹം കേരളത്തിൽ നിന്നാണെന്ന തിരിച്ചറിവ് ആണ് അവിടെ നേഴ്‌സ് ആയി ചെയ്തിരുന്ന പുതുപ്പള്ളിക്കാരൻ അജേഷിന് ഇദ്ദേഹത്തിന്റെ കുടുംബത്തെ അന്വേഷിച്ചു കണ്ടെത്തണമെന്ന് തോന്നിയത്. ഈ സഹായഹസ്തത്തിന്റെ കരുത്തിലാണ് ജോബ് കേരളക്കര വീണ്ടും തൊട്ടത്.
മാനസികമായി അത്ര നല്ല നിലയിൽ ആയിരുന്നില്ല ഈ മനുഷ്യൻ. അടൂർ പന്നിവിഴയിൽ ആയിരുന്നു വീട് എന്നും, ഫെലിക്‌സ് എന്ന ഒരു മകനുണ്ട് എന്നും പത്തനംതിട്ട മീഡിയ എന്ന സോഷ്യൽ മീഡിയ പേജിന്റെ അന്വേഷണങ്ങളിൽ അറിയാൻ കഴിഞ്ഞു. പക്ഷെ പന്നിവിഴയിൽ നിന്ന് ആ കുടുംബം സ്ഥലം ഒക്കെ വിറ്റു മറ്റെവിടെയൊക്കൊ പോയിരുന്നു. പക്ഷേ ഇവരെയോ ബനധുക്കളേയോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മകനും, ബന്ധുക്കളും ഈ മനുഷ്യനെ ഉപേക്ഷിച്ചതാണെന്നും. ഇനിയുമൊരു പുനഃ സമാഗമത്തിനു താൽപ്പര്യമില്ലാത്തതുമാകാം ഇതിനോടുള്ള തണുത്ത പ്രതികരണത്തിന് കാരണം എന്നുമാണ് അജേഷ് കരുതുന്നത്. ജോബ് എന്ന ഈ മനുഷ്യന്റെ ആയകാലത്തെ നിഷേധിയായി ഉള്ള ജീവിതമായിരിക്കണം ഒരു പക്ഷേ എല്ലാവരെയും അകറ്റിയത്.. ? പക്ഷേ ആ ഘട്ടമൊക്കെ ഈ മനുഷ്യൻ എന്നേ പിന്നിട്ടു കഴിഞ്ഞു.
എന്തായാലും പ്രായമായ ഈ മനുഷ്യനെ കണ്ടില്ല എന്ന് കരുതി തള്ളാനും, തഴയാനും അജേഷിനും, കൂടെ ചെയ്യുന്ന മലയാളികളായ നഴ്സുമാർക്കും കഴിഞ്ഞില്ല.. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാലം മുതൽ ഈ നഴ്‌സുമാരുടെ സ്‌നേഹത്തോടെയുള്ള പരിചരണം ആണ് ഈ മനുഷ്യനെ ആരോഗ്യവാനാക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് എന്നുതന്നെ പറയാം.
ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീണ്ടും ഈ മനുഷ്യനെ തെരുവിലേക്ക് തന്നെ ഇറക്കി വിടാൻ അജേഷിന് മനസ് വന്നില്ല. അങ്ങനെയാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചത് . മാനസിക നില തൃപ്തികരമല്ലാത്തതിനാലും, യാതൊരു രേഖകളും ഈ മനുഷ്യന്റെ കൈവശം ഇല്ലാത്തതിനാലും നിയമപരമായ അനുവാദങ്ങൾ ആവശ്യമായിരുന്നു.
ലക്നൗ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ന്യൂറോ സർജറി വിഭാഗം തലവൻ ഡോ: ബി കെ ഓജ യുടെ പ്രത്യക താത്പര്യപ്രകാരമാണ് ഇത് സാദ്ധ്യമായത്. അജേഷിന്റെ അഭ്യർത്ഥനയും ആത്മാത്ഥതയും തിരിച്ചറിഞ്ഞ ഡോക്ടറുടെ ഉന്നത ഇടപെടലുകളാണ് നിയമപരമായ അനുവാദങ്ങൾ നേടിയെടുക്കാൻ സാധിച്ചത് . ഒരു പക്ഷേ ആതുര സേവനത്തിൽ ഈ നഴ്‌സിന്റെ കാരുണ്യം അഭിമാനകരമായ പുതിയ ഒരു അദ്ധ്യായമാണ് തുറന്നിരിക്കുന്നത്
തന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നു കൊണ്ടാണ് അജേഷ് തന്റെ അന്വേഷണം തുടർന്നത്. ജോബച്ചയനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തോടൊപ്പം, നാട്ടിലെത്തിയാൽ എവിടെ താമസിക്കുമെന്ന പ്രധാന പ്രശ്‌നവും നേരിടേണ്ടിവന്നു. ഇവിടെ സഹായകരമായത് മുൻ മന്ത്രിയും കോട്ടയം എം എൽഎയുമായ തിരുവഞ്ചൂരിന്റെ ശ്രമങ്ങളാണ്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം ജോബച്ചായനെ കോ്ട്ടയം ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റ് ഭാരവാഹികൾ ഇദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെ ഒക്ടോബർ ലക്നോവിൽ നിന്ന് അജേഷിന്റെ കൈപിടിച്ചു ജോബ് അച്ചായൻ മലയാള നാട്ടിലേക്ക് ട്രെയിൻ കയറി.. ഇവർക്കൊപ്പം ആശുപത്രിയിലെ വാർഡ് ബോയ് ആയ വിശാലും സഹായത്തിന് കൂടെയുണ്ടായിരുന്നു. കോട്ടയം നവജീവൻ ട്രസ്റ്റിലേയ്ക്കാണ് യാത്ര. ശിഷ്ടകാലം അവിടെ തുടരാം. എങ്കിലും ആ വയോധിക മനസ്സ് ആഗ്രഹിക്കുന്നു. സ്വന്തം ചോരയുടെ ബനധമു്ള്ള ആരെയെങ്കിലും ഒന്നു കാണണം. കണ്ണടയ്ക്കും മുമ്പെങ്കിലും ...സ്വന്തമായി ആരെങ്കിലുമുണ്ടെന്ന സമാധാനത്തോടെ പിരിയാമല്ലോ
ജീവിതത്തിൽ വീണു പോയ ഒരു മനുഷ്യന്റെ ഒപ്പം നിൽക്കാൻ സാധിച്ചതിലുള്ള ചാരിതാർഥ്യമാണ് നഴ്‌സ് അജേഷിനുള്ളത് . അഭ്യർത്ഥിക്കുന്നത് ഒരു കാര്യം മാത്രമാണ്. ഈ മനുഷ്യന്റെ നിസ്സഹായാവസ്ഥയിൽ തുണയാവാൻ ഒരു പക്ഷേ ആർക്കെങ്കിലും കഴിഞ്ഞേ ക്കും. അപ്രതീക്ഷിതമായത് ചിലപ്പോൾ സംഭവിച്ചേക്കാം. ആ ആകസ്മികത ജോബച്ചായന് ഭാഗ്യമാവട്ടെ.