- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ കണ്ടത് സഭാചരിത്രത്തിന്റെ 1000 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ പിളർപ്പ്; റഷ്യൻ ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധവും വിഛേദിച്ച് യുക്രൈനിയൻ സഭ സ്വതന്ത്രമായി; 30 കോടി വിശ്വാസികളുള്ള ഓർത്തഡോക്‌സ് സഭയിലെ കലാപം പിളർപ്പിൽ കലാശിച്ചു
കീവ്: ക്രിസ്തീയ സഭാ ചരിത്രത്തിന്റെ 1000 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ പിളർപ്പിന് യുക്രൈൻ സഭ സാക്ഷിയായി. റഷ്യൻ ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധവും വിഛേദിക്കാനുള്ള യുക്രൈന്റെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചു. ഇസതാംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് അദ്ധ്യക്ഷതവഹിച്ച മൂന്നുദിവസത്തെ സിനഡിലാണ് വേർപിരിയാനുള്ള തീരുമാനമുണ്ടായത്. 30 കോടിയോളം വിശ്വാസികളുള്ള ഓർത്തഡോക്‌സ് സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. യുക്രൈൻ സഭയ്ക്ക് സ്വയംഭരണാവകാശം നൽകുന്നതായി സിനഡിൽ പ്രഖ്യാപനമുണ്ടായി. യുക്രൈന് സ്വന്തം നിലയ്ക്ക് സഭ സ്ഥാപിക്കുന്നതിനും റഷ്യൻ ഓർത്തഡോക്‌സ് സഭ പുറത്താക്കിയ യുക്രൈനിയിയൻ സഭാ നേതാക്കളെ തിരിച്ചെടുക്കാനും തീരുമാനമായി. പിരിയാനുള്ള യുക്രൈൻ സഭയുടെ ആവശ്യം അംഗീകരിച്ച എക്യുമെനിക്കൽ പാത്രിയാർക്കീസുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചെന്ന് റഷ്യൻ ഓർത്തഡോക്‌സ് സഭയും പ്രഖ്യാപിച്ചു. ഇതോടെ, സഭാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിളർപ്പ് പൂർണമായി. റഷ്യയും യുക്രൈനുമായുള്ള രാഷ്ട്രീയപ
കീവ്: ക്രിസ്തീയ സഭാ ചരിത്രത്തിന്റെ 1000 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ പിളർപ്പിന് യുക്രൈൻ സഭ സാക്ഷിയായി. റഷ്യൻ ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധവും വിഛേദിക്കാനുള്ള യുക്രൈന്റെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചു. ഇസതാംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് അദ്ധ്യക്ഷതവഹിച്ച മൂന്നുദിവസത്തെ സിനഡിലാണ് വേർപിരിയാനുള്ള തീരുമാനമുണ്ടായത്. 30 കോടിയോളം വിശ്വാസികളുള്ള ഓർത്തഡോക്‌സ് സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
യുക്രൈൻ സഭയ്ക്ക് സ്വയംഭരണാവകാശം നൽകുന്നതായി സിനഡിൽ പ്രഖ്യാപനമുണ്ടായി. യുക്രൈന് സ്വന്തം നിലയ്ക്ക് സഭ സ്ഥാപിക്കുന്നതിനും റഷ്യൻ ഓർത്തഡോക്‌സ് സഭ പുറത്താക്കിയ യുക്രൈനിയിയൻ സഭാ നേതാക്കളെ തിരിച്ചെടുക്കാനും തീരുമാനമായി. പിരിയാനുള്ള യുക്രൈൻ സഭയുടെ ആവശ്യം അംഗീകരിച്ച എക്യുമെനിക്കൽ പാത്രിയാർക്കീസുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചെന്ന് റഷ്യൻ ഓർത്തഡോക്‌സ് സഭയും പ്രഖ്യാപിച്ചു. ഇതോടെ, സഭാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിളർപ്പ് പൂർണമായി.
റഷ്യയും യുക്രൈനുമായുള്ള രാഷ്ട്രീയപരമായ അകൽച്ചയിൽനിന്നാണ് സഭാത്തർക്കവും രൂക്ഷമായത്. ക്രീമിയയിൽ 2014-ൽ റഷ്യ നടത്തിയ അധിനിവേശവും ഇതിന് വഴിയൊരുക്കി. പതിനായിരത്തിലേറെപ്പേരുടെ മരണത്തിനിടയാക്കിയ സൈനിക ഇടപെടലോടെ യുക്രൈനും റഷ്യയും കടുത്ത ഭിന്നതയിലായി. റഷ്യയുടെ അധിനിവേശ ശ്രമങ്ങളെയും സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെയും റഷ്യൻ ഓർത്തഡോക്‌സ് സഭ പിന്തുണയ്ക്കുകയാണെന്ന ആരോപണവും യുക്രൈൻ ഏറെക്കാലമായി ഉന്നയിക്കുന്നു.
സഭാത്തർക്കത്തിലുണ്ടായ വിജയം യുക്രൈൻ പ്രസിഡന്റ് പെട്രോ പോറോഷെൻകോയുടെ രാഷ്ട്രീയ വിജയമായും വിലയിരുത്തപ്പെടുന്നു. അമേരിക്കൻ പക്ഷപാതിയായ പെറോഷെൻകോയ്ക്ക് ഈ വിജയം അടുത്തവർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഊർജം പകരുമെന്നാണ് കരുതുന്നത്. മോസ്‌കോയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപിക്കാനുള്ള ഊർജമാണ് ഈ പിളർപ്പെന്ന് പെറോഷെൻകോ പറഞ്ഞു. യുക്രൈന്റെ ദേശീയ സുരക്ഷയുടയും സ്വാതന്ത്ര്യത്തിന്റെയും ആഗോളതലത്തിലെ നിലനിൽപ്പിന്റെയും ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.