ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനദിനം എല്ലാവർഷവും ജൂണിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. എന്നാൽ ഈ വർഷം ജൂണിലെ ആദ്യ ഞായറാഴ്ച പെന്തിക്കോസ്തി പെരുന്നാൾ ആയതിനാൽ എട്ടാമത് ഭദ്രാസനദിന ആഘോഷം ജൂൺ 11ന്. വി.കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്ത്ഥനകളോടെ സമുചിതമായി ആചരിക്കണമെന്ന് ഇടവക മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് പള്ളികൾക്ക് അയച്ച കല്പനയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ എട്ട് വർഷക്കാലത്ത് ഭദ്രാസനത്തിന്റെ ചെറുതും വലുതുമായ ആത്മീയവും ഭൗതികവുമായ അനുഗ്രഹ ദൈവത്തിന് സ്തുതി നന്ദിയും അർപ്പിക്കുന്നതിനോടൊപ്പം, അമേരിക്കൻ മണ്ണിൽ മലങ്കര ഓർത്തഡോക്‌സ് വിശ്വാസം നിലനിർത്താൻ പരിശ്രമിച്ച തന്റെ പിൻഗാമികളെയും പുരോഹിതരെയും വിശ്വാസികളെയും നന്ദിയോടു സ്മരിക്കുന്നു.

എട്ട് വർഷങ്ങൾക്ക് മുമ്പ് താൽക്കാലിക ഭദ്രാസന ആസ്ഥാനത്തിൽ നിന്നും 100 ഏക്കർ സ്ഥലമുള്ള ഭദ്രാസന മെത്രാപ്പൊലീത്തായുടെയും, കഴിഞ്ഞ കാല ഭദ്രാസന കൗൺസിലിന്റെയും ഇച്ഛാശക്തിയും, സഭ അംഗങ്ങൾക്ക് സഭയോടും സഭാ നേതൃത്വത്തോടുമുള്ള കൂറും വിശ്വാസവുംകൊണ്ട് മാത്രമാണ് ഇന്ന് ഭദ്രാസനത്തിന് 60 ൽ പരം പള്ളികളും ഏതാനും മിഷൻ സെന്ററുകളുമായി അമേരിക്കയിലെ 38 സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട പട്ടണങ്ങളിലും, കാനഡയിലെ 2 പ്രൊവിൻസുകളിലുമായിട്ടുണ്ട്.

ഭദ്രാസന കേന്ദ്രത്തോടനുബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ചാപ്പൽ ഓർത്തഡോക്‌സ് മ്യൂസിയം, ലൈബ്രറി, 200 വീടുകളുള്ള ഓർത്തഡോക്‌സ് വില്ലേജ്, കോൺഫറസ് ഹാൾ, സ്പരിച്ചൽ റിസോർട്ട്, മൊണാസ്റ്ററി, കോൺവെന്റ് സഭ പഠനത്തിനായി സെമിനാരി എന്നിവയുള്ള ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും, ഒന്നാം ഘട്ടപദ്ധതിയുടെ ഭാഗമായി പൗരാണിക ഓർത്തഡോക്‌സ് ശില്പ മാതൃകയിൽ നിർമ്മിക്കുന്ന ചാപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 6 ന് പണി ആരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ പുതിയ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഫിലിപ്പ് എബ്രഹാമിന്റെയും കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്നു.

വളർന്നുവരുന്ന അമേരിക്കൻ മലയാളിയുടെ തലമുറയെ സഭയോടും വിശ്വാസത്തോടെ ചേർത്തു നിർത്തുന്നതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷയുടെ ആരാധനാക്രമങ്ങളുടെ വികസന പദ്ധതിയുടെ പൂർത്തീകരണം ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ് ഈ സ്വപ്ന പദ്ധതിയുമായി സഹകരിച്ച് എല്ലാവർക്കും മാർ യൗസേബിയോസ് നന്ദി അറിയിച്ചുയെന്ന് ഭദ്രാസന പി.ആർ.ഓ. യൽദോ പീറ്റർ അറിയിച്ചു.