വാട്ടർഫോർഡ്: ഓർത്തഡോക്ൾസ് സഭയുടെ അയർലണ്ടിലെ സൗത്ത് ഈസ്റ്റ് ഇടവകകൾ സംയുക്തമായി വാട്ടർഫോർഡിൽ വച്ചു നടത്തിയ ഫാമിലി കോൺഫെറൻസ് സമാപിച്ചു. യൂറോപ്പ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി കാതോലിക്കേറ്റ് പതാക ഉയർത്തിയതോടു കൂടി ചടങ്ങുകൾക്കു തുടക്കമായി. ചോദ്യോത്തര വേളകൾ, സംഗീത പഠന ക്ലാസ്സുകൾ, ടാലെന്റ്‌റ് പ്രോഗ്രാം വിവിധ ഇടവകകൾ അവതരിപ്പിച്ച കലാപരിപാടികൾ, കുട്ടികളുടെ ഡാൻസ്, സ്‌കിറ്റുകൾ, വിവിധ ഗായകർ ആലപിച്ച സംഗീത വിരുന്ന്, എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ കാണികളുടെ കൈയടി നേടി.  

ഞായറാഴ്‌ച്ച രാവിലെ അഭിവന്ദ്യ തിരുമേനി കുർബാന അർപ്പിച്ചു. ഡബ്ലിൻ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. അനീഷ് സാം വി. കുർബാന മദ്ധ്യേ നടത്തിയ പ്രസംഗം വിശ്വാസികൾക്ക് ആത്മീയ ഉണർവേകുന്നതായിരുന്നു. ഫാ. ടി ജോർജ് നേതൃത്വം നൽകിയ കാലിക പ്രാധാന്യമുള്ള ഡിബേറ്റിൽ നിരവധി ആളുകൾ ക്രീയാത്മക പ്രതികരണങ്ങൾ നടത്തി. അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്ത, മാർത്തോമ്മാ സഭയിലെ വൈദികൻ റെവ. ജെയിംസൻ തുടങ്ങിയവർ നടത്തിയ ക്ലാസുകൾ അവതരണത്തിലെ വ്യത്യസ്ഥത കൊണ്ടു ശ്രദ്ധേയമായി. പരിപാടികൾക്ക് ശേഷം കായിക മത്സരങ്ങളും നടത്തി. രണ്ടു ദിവസ്സം നീണ്ടു നിന്ന പരിപാടികളിൽ അയർലണ്ടിലെ വിവിധ ഇടവകകളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു.  ഫാ. യെൽദൊ വർഗീസ് പരിപാടികൾക്ക് നേതൃത്വം നൽകി.