കോട്ടയം: ശബരിമലയിൽ വിധി നടപ്പാക്കാൻ കാണിച്ച ആർജ്ജവം സർക്കാർ മലങ്കര സഭാ കേസിൽ കാണിക്കുന്നില്ലെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിൽ നിന്ന് നീതി നിഷേധം ഉണ്ടായെന്നും സഭാവിശ്വാസികൾ ഇത് തിരിച്ചറിഞ്ഞ് വിവേകപൂർവ്വം തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്നും സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ്കോറസ് വ്യക്തമാക്കി.

ശബരിമലയിൽ വിധി നടപ്പാക്കാൻ കാണിച്ച ആർജ്ജവം സർക്കാർ മലങ്കര സഭാ കേസിൽ സർക്കാർ കാണിക്കുന്നില്ല. വിധിന്യായങ്ങൾ താമസിപ്പിക്കുന്ന രീതി അരാജകത്വം സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം വന്ന് കൈകൂപ്പി നിൽക്കുന്നവർ സഭാവിഷയത്തിൽ നിലപാട് വ്യക്തമാക്കണം. എറണാകുളം ജില്ലയിൽ മാത്രമുള്ള യാക്കോബായ വിഭാഗത്തെയും അവരുടെ രാഷ്ട്രീയ തന്ത്രങ്ങളേയും ഭരണകൂടം ഭയക്കുന്നെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു.