മർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ് എന്ന ചിത്രം മാണിക്യമലരായ ബീവി എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ഓൺലൈൻ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ച ഗാനമായിരുന്നു അത്. ഗാനത്തിലെ ഒരു രംഗത്തിലെ കണ്ണിറുക്കൽ സീനിലൂടെ പ്രിയ വാര്യർ എന്ന പുതിയ താരോദയവും ഉണ്ടായി. എന്നാലിപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടെങ്കിലും ഗാനത്തിന് ഡിസ് ലൈക്കുകളുടെ പെരുമഴയാണ് നേരിടേണ്ടി വന്നത്.

യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മില്യൺ വ്യൂസും ലൈക്കുമെല്ലാം സ്വന്തമാക്കിയ ഗാനമായിരുന്നു മാണക്യമലരെങ്കിൽ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന പുതിയ ഗാനം 12000 ആളുകൾ 130000 പേരാണ് ഇതുവരെ അൺലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം അഞ്ച് ലക്ഷത്തോളം പേർ വീഡിയോ കണ്ടിട്ടുണ്ട്.

അതേസമയം ചിത്രത്തിന്റെ ഡിസ്ലൈക്കിന് നന്ദി പറയുകയാണ് അഡാറ് ലവ് ടീം. ഡിസ്ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകൻ ഒമർ ലുലുവും കൂട്ടരും ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. 'ഫസ്റ്റ് ടൈം ഈസ് ബോറിങ്, നെസ്റ്റ് ടൈം വിൽ ഗെറ്റ് ദ ഫീലിങ്' എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്റെ കാര്യത്തിലും അണിയറ പ്രവർത്തകർ പറഞ്ഞുവയ്ക്കുന്നത്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിനായിരിക്കും റിലീസ് ചെയ്യുക.സത്യ ജിത്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. സത്യജിത്, നീതു നടുവത്തേറ്റ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഹാപ്പി വെഡ്ഡിങ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാർ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുളിയാണ് അഡാർ ലവിന്റെ നിർമ്മാണം. നർമ്മത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാർത്ഥികളുടെ കഥയാണ് പറയുന്നത്.