- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ മാസ് ഡയലോഗുകളുടെ അകമ്പടിയോടെ സിനിമാക്കാരൻ ടീസറെത്തി; വിനിത് ശ്രീനിവാസൻ ചിത്രത്തിന്റെ ടീസർ കാണാം
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം ഒരു സിനിമാക്കാരന്റെ ടീസർ പുറത്തെത്തി. എബിക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനാവുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. 31 സെക്കന്റ് ഉള്ള ആദ്യ ടീസർ മലയാളത്തിലെ എക്കാലത്തെയും മികച്ച സംഭാഷണങ്ങൾ ഉൾക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കുന്നത്. വിനീത് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. വൈദികനാകണമെന്ന അപ്പന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സിനിമാമോഹവുമായി നഗരത്തിലേക്കു കടക്കുന്ന ആൽബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം നടത്തിയ രജീഷാ വിജയനാണ് ചിത്രത്തിൽ വിനീതിന്റെ നായിക. നവാഗതനായ ലിജോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാൽ, രഞ്ജി പണിക്കർ, വിജയ് ബാബു, ഹരീഷ് കണാരൻ, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രനാണ്. എബിയുടെ ക്യാമറാമാനും സ
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം ഒരു സിനിമാക്കാരന്റെ ടീസർ പുറത്തെത്തി. എബിക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനാവുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. 31 സെക്കന്റ് ഉള്ള ആദ്യ ടീസർ മലയാളത്തിലെ എക്കാലത്തെയും മികച്ച സംഭാഷണങ്ങൾ ഉൾക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കുന്നത്. വിനീത് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.
വൈദികനാകണമെന്ന അപ്പന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സിനിമാമോഹവുമായി നഗരത്തിലേക്കു കടക്കുന്ന ആൽബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം നടത്തിയ രജീഷാ വിജയനാണ് ചിത്രത്തിൽ വിനീതിന്റെ നായിക.
നവാഗതനായ ലിജോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാൽ, രഞ്ജി പണിക്കർ, വിജയ് ബാബു, ഹരീഷ് കണാരൻ, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രനാണ്. എബിയുടെ ക്യാമറാമാനും സുധീർ തന്നെയായിരുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വർമ എന്നിവരുടെ വരികൾക്ക് ബിജിബാൽ ഈണമിടുന്നു.