- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ഷൻ റിക്കാർഡിലും അപാരത തെളിയിച്ച് ടൊവിനോ ചിത്രം; മെക്‌സിക്കൻ അപാരത ആദ്യദിനം നേടിയത് മൂന്നു കോടി രൂപയുടെ കളക്ഷൻ; പിന്നിലാക്കിയത് മമ്മൂട്ടിയെയും ദുൽക്കറിനെയും പൃഥ്വിരാജിനെയും
തിരുവനന്തപുരം: റിലീസ് ദിനത്തിൽ പെട്ടിയിൽ വീണ പൈസയുടെ കാര്യത്തിൽ റിക്കാർഡുമായി ഒരു മെക്‌സിക്കൽ അപരാത തിയേറ്ററുകളിൽ മുന്നേറുന്നു. ടൊവിനോ തോമസ് നായകനായ ചിത്രത്തിന് വൻ ജനപ്രീതിയാണ് ആദ്യദിനം തന്നെ ലഭിച്ചത്. ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും കരിയർ ബെസ്റ്റ് ഓപണിങ് നേടിയ ചിത്രങ്ങളെയാണ് മെക്‌സിക്കൻ അപരാത പിന്നിലാക്കിയിരിക്കുന്നത്. ആദ്യദിനം മൂന്നു കോടി രൂപയുടെ കളക്ഷനാണ് മെക്‌സിക്കൻ അപരാത നേടിയത്. പൃഥ്വിരാജിന്റെ കരിയറിൽ ഏറ്റവും മികച്ച ഓപണിങ് നേടിക്കൊടുത്ത 'എസ്ര', ദുൽഖർ സൽമാന്റെ അവസാന റിലീസായ സത്യൻ അത്യൻ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങൾ', മമ്മൂട്ടിയുടെ കരിയർബെസ്റ്റ് ഓപണിംഗായ 'കസബ' എന്നിവയെയാണ് ടൊവിനോയുടെ ചിത്രം പിന്നിലാക്കിയിരിക്കുന്നത്. എസ്ര പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷനായിരുന്നു. 2.65 കോടിയാണ് ചിത്രം ആദ്യദിനത്തിൽ നേടിയത്. സത്യൻ അന്തിക്കാട് ആദ്യമായി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ 2.71 കോടിയായിരുന്നു റിലീസ്ദിനം നേടിയത്. മമ്മൂട്ട
തിരുവനന്തപുരം: റിലീസ് ദിനത്തിൽ പെട്ടിയിൽ വീണ പൈസയുടെ കാര്യത്തിൽ റിക്കാർഡുമായി ഒരു മെക്‌സിക്കൽ അപരാത തിയേറ്ററുകളിൽ മുന്നേറുന്നു. ടൊവിനോ തോമസ് നായകനായ ചിത്രത്തിന് വൻ ജനപ്രീതിയാണ് ആദ്യദിനം തന്നെ ലഭിച്ചത്.
ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും കരിയർ ബെസ്റ്റ് ഓപണിങ് നേടിയ ചിത്രങ്ങളെയാണ് മെക്‌സിക്കൻ അപരാത പിന്നിലാക്കിയിരിക്കുന്നത്. ആദ്യദിനം മൂന്നു കോടി രൂപയുടെ കളക്ഷനാണ് മെക്‌സിക്കൻ അപരാത നേടിയത്.
പൃഥ്വിരാജിന്റെ കരിയറിൽ ഏറ്റവും മികച്ച ഓപണിങ് നേടിക്കൊടുത്ത 'എസ്ര', ദുൽഖർ സൽമാന്റെ അവസാന റിലീസായ സത്യൻ അത്യൻ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങൾ', മമ്മൂട്ടിയുടെ കരിയർബെസ്റ്റ് ഓപണിംഗായ 'കസബ' എന്നിവയെയാണ് ടൊവിനോയുടെ ചിത്രം പിന്നിലാക്കിയിരിക്കുന്നത്.
എസ്ര പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷനായിരുന്നു. 2.65 കോടിയാണ് ചിത്രം ആദ്യദിനത്തിൽ നേടിയത്. സത്യൻ അന്തിക്കാട് ആദ്യമായി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ 2.71 കോടിയായിരുന്നു റിലീസ്ദിനം നേടിയത്.
മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് ഫസ്റ്റ്ഡേ കളക്ഷനായിരുന്നു നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ. നിർമ്മാതാക്കൾ നൽകിയ കണക്കുകൾ പ്രകാരം 2.48 കോടിയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ഡേ കളക്ഷൻ.
139 സെന്ററുകളിലായിരുന്നു മെക്‌സിക്കൻ അപാരത റിലീസ് ചെയ്തത്. ഇതിൽ പകുതിയിലധികം സെന്ററുകളിൽ രാവിലെ 7 മണിക്ക് ആദ്യപ്രദർശനം തുടങ്ങി. ഇന്നലത്തെ എല്ലാ ഷോകളും ഹൗസ്ഫുൾ ആയിരുന്നു. വൻ തിരക്ക് കാരണം പല തീയേറ്ററുകളിലും രാത്രി 12.20നൊക്കെയാണ് അവസാന പ്രദർശനങ്ങൾ നടന്നത്.