ഓം ശാന്തി ഓശാനയ്ക്കു ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു മുത്തശ്ശി ഗദയുടെ ട്രെയിലർ പുറത്തിറങ്ങി. അജു വർഗ്ഗീസ് ആണ് ട്രെയിലർ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ സുരാജ വെഞ്ഞാറമൂട്, ലെന, രഞ്ജിനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപർണാ ബാലമുരളി, അപ്പു, വിജയരാഘവൻ, രൺജി പണിക്കർ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

അച്ഛനും അമ്മയും മറ്റുമില്ലാത്ത ന്യൂജനറേഷൻ സിനിമകളിൽ ഒരപവാദമാകും ഈ ചിത്രമെന്നും ട്രെയിലർ വ്യക്തമാക്കുന്നു. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.മൂന്ന് മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

1970 കാലഘട്ടത്തെ കാമ്പസിനെ പ്രമേയമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'ഒരു മുത്തശ്ശി ഗദ' ഓണം റിലീസായി തിയേറ്ററുകളിലെത്തും.സെപ്റ്റംബർ 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.