- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫി ചിത്രം 'ഒരു പഴയ ബോംബ് കഥ'യുടെ സ്വിച്ചോൺ കർമ്മം ഇടപ്പള്ളിയിൽ നടന്നു; പ്രയാഗ മാർ്ട്ടിൻ നായികയാവുന്ന ചിത്രത്തിൽ നായകൻ ബിബിൻ ജോർജ്
കൊച്ചി: ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ' ഒരു പഴയ ബോംബ് കഥ'യുടെ സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പടിച്ചു. അമർ അക്‌ബർ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ്ജ് നായകനാവുന്ന ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായികയാവുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ,കലാഭവൻ ഷാജോൺ,ഹരിശ്രീ അശോകൻ,ബിജുകുട്ടൻ,ഹരീഷ് കണാരൻ,വിജയരാഘവൻ,ദിനേശ് പ്രഭാകർ, കലാഭവൻ ഹനീഫ്, സോഹൻ സീനുലാൽ,ബാലചന്ദ്രൻ ചുള്ളിക്കാട്, ഷഫീക്ക് റഹ്മാൻ,ശ്രീവിദ്യ,ആരാധ്യ,കുളപ്പുളി ലീല,സേതു ലക്ഷ്മി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. യുജിഎം എന്റർടെയ്ന്മെന്റിന്റെ ബാനറിർ ഡോക്ടർ സക്കരിയ തോമസ്,ആൽവിൻ ആന്റണി, ജിജോ കാവനാൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനിൽ കർമ്മ എന്നിവർ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ
കൊച്ചി: ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ' ഒരു പഴയ ബോംബ് കഥ'യുടെ സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പടിച്ചു. അമർ അക്‌ബർ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ്ജ് നായകനാവുന്ന ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായികയാവുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ,കലാഭവൻ ഷാജോൺ,ഹരിശ്രീ അശോകൻ,ബിജുകുട്ടൻ,ഹരീഷ് കണാരൻ,വിജയരാഘവൻ,ദിനേശ് പ്രഭാകർ, കലാഭവൻ ഹനീഫ്, സോഹൻ സീനുലാൽ,ബാലചന്ദ്രൻ ചുള്ളിക്കാട്, ഷഫീക്ക് റഹ്മാൻ,ശ്രീവിദ്യ,ആരാധ്യ,കുളപ്പുളി ലീല,സേതു ലക്ഷ്മി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
യുജിഎം എന്റർടെയ്ന്മെന്റിന്റെ ബാനറിർ ഡോക്ടർ സക്കരിയ തോമസ്,ആൽവിൻ ആന്റണി, ജിജോ കാവനാൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനിൽ കർമ്മ എന്നിവർ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-ദിലീപ് നാഥ്,മേക്കപ്പ്-പട്ടണം റഷീദ്,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ് -സാസ് ഹംസ,പരസ്യകല-കോളിൻസ് ലിയോഫിൽ, എഡിറ്റർ -വി.സാജൻ. വാർത്താ പ്രചരണം - എ എസ്സ് ദിനേശ്.