- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടീക്കേറി ഞാനടിക്കും'; ബിജു മേനോന്റെ നാടൻ തല്ല്, ഒപ്പം പത്മപ്രിയയും; ഒരു തെക്കൻ തല്ല് കേസ് വരുന്നു
തിരുവനന്തപുരം: ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസിന്റെ ടീസർ പുറത്ത്. സൂപ്പർ ആക്ഷനോടെ എത്തുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2.10 മിനിറ്റ് ദൈർഘ്യമുള്ള ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. അഞ്ച് ലക്ഷത്തിൽ അധികം പേരാണ് ടീസർ ഇതിനോടകം കണ്ടത്.
വേറിട്ട ലുക്കിലാണ് ബിജു മേനോനും റോഷനും ടീസറിൽ എത്തുന്നത്. 80 കളിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ജി ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്.
പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഇ ഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷൻ ചിറ്റൂർ. ഓണം റിലീസ് ആയിരിക്കും ചിത്ര എത്തുക.