മ്മൂട്ടി നായകനാവുന്ന വൈറ്റിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരുവേള വീണ്ടുമീ ഹൃദയാദ്രിസാനുവിൽ മറയുന്നു........എന്ന് വരികളിൽ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇതുൾപ്പടെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത് റഫീക്ക് അഹമ്മദ് രചന നിർവ്വഹിച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് രാഹുൽ രാജും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനുമാണ്. മമ്മൂട്ടിയും ഹിമ ഖുറേഷിയുമാണ് ഗാനരംഗത്ത അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ രണ്ട് ഗാനങ്ങൾ ശ്വേത മോഹനും ഒരു ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചത്.

ഉദയ് ആനന്തനാണ് വൈറ്റിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിൽ പ്രകാശ് റോയ് എന്ന പ്രവാസി വ്യവസായിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്.

ആപ്പിൾ ട്രീ മൂവീസ് ലിമിറ്റഡിന്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ നിർമ്മിക്കുന്ന ചിത്രത്തിൽ ഇരുപത്തിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കനായാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ലണ്ടനും ഒറ്റപ്പാലവും ആയിരുന്നു പ്രധാന ലൊക്കേഷനുകൾ.