- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമ പദ്ധതി : ആശ്രിതർക്കുള്ള 27 ലക്ഷം രൂപ കൈമാറി
കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച 9 പേരുടെ കുടുംബത്തിനുള്ള സഹായം ആശ്രിതർക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ വെള്ളിമന്ന പഞ്ചായത്തിലെ താഴെ ആലത്തുകാവിൽ സ്വദേശി ഹസീബിന്റെ കുടുംബത്തിനുള്ള മൂന്ന് ലക്ഷം രൂപയുടെ സഹായം പിതാവ് അബൂബക്കറിനു കുവൈത്തിൽ വെസ്റ്റ് മേഖല ഒരുമ വൈസ് ചെയർമാൻ അഫ്ത്താബ് ,സെക്രട്ടറി മുസ്തഫ, ട്രഷറർ സാജിദ്, സാമൂഹ്യ പ്രവർത്തകൻ നിസാർ മർജാൻ എന്നിവർ ചേര്‍ന്നു കൈമാറി. പാലക്കാട് ജില്ലയിലെ മലമ്പുഴ അകത്തേത്തറ ഒലുവകൊട് ആരതികുഴി വീട്ടിൽ മേലാപ്പുറം സതീന്ദ്രൻ കുമാരന്ടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ സഹായം ഭാര്യ ഗീതക് സാമൂഹ്യ പ്രവർത്തകർ ആയ എം സുലൈമാൻ ,ലുക്മാൻ,കെ പി അലവി ഹാജി, മുഹമ്മദ് റെയിൽവേ കോളനി എന്നിവർ ചേര്‍ന്ന് കൈമാറി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല കടപ്ര പരുമല ഉഴത്തിൽ വീട്ടിൽ ഉദയൻ വാസുദേവ പണിക്കരുടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ സഹായം മകൾ ദീപ്തി ഉദയനു കുവൈത്തിൽ ഒരുമ അബ്ബാസിയ മേഖല കൺവീനർ ഷാ അലി, കെ ഐ ജി ഹസ്സാവി യ
കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച 9 പേരുടെ കുടുംബത്തിനുള്ള സഹായം ആശ്രിതർക്ക് കൈമാറി.
കോഴിക്കോട് ജില്ലയിലെ വെള്ളിമന്ന പഞ്ചായത്തിലെ താഴെ ആലത്തുകാവിൽ സ്വദേശി ഹസീബിന്റെ കുടുംബത്തിനുള്ള മൂന്ന് ലക്ഷം രൂപയുടെ സഹായം പിതാവ് അബൂബക്കറിനു കുവൈത്തിൽ വെസ്റ്റ് മേഖല ഒരുമ വൈസ് ചെയർമാൻ അഫ്ത്താബ് ,സെക്രട്ടറി മുസ്തഫ, ട്രഷറർ സാജിദ്, സാമൂഹ്യ പ്രവർത്തകൻ നിസാർ മർജാൻ എന്നിവർ ചേര്‍ന്നു കൈമാറി.
പാലക്കാട് ജില്ലയിലെ മലമ്പുഴ അകത്തേത്തറ ഒലുവകൊട് ആരതികുഴി വീട്ടിൽ മേലാപ്പുറം സതീന്ദ്രൻ കുമാരന്ടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ സഹായം ഭാര്യ ഗീതക് സാമൂഹ്യ പ്രവർത്തകർ ആയ എം സുലൈമാൻ ,ലുക്മാൻ,കെ പി അലവി ഹാജി, മുഹമ്മദ് റെയിൽവേ കോളനി എന്നിവർ ചേര്‍ന്ന് കൈമാറി.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല കടപ്ര പരുമല ഉഴത്തിൽ വീട്ടിൽ ഉദയൻ വാസുദേവ പണിക്കരുടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ സഹായം മകൾ ദീപ്തി ഉദയനു കുവൈത്തിൽ ഒരുമ അബ്ബാസിയ മേഖല കൺവീനർ ഷാ അലി, കെ ഐ ജി ഹസ്സാവി യുണിറ്റ് പ്രസിഡന്റ് ഹുസൈൻ സാഹിബ്, സെക്രട്ടറി സിദ്ദിഖ് സാഹിബ് എന്നിവർ ചേര്‍ന്ന് കൈമാറി .
തൃശൂർ ജില്ലയിലെ തലപ്പള്ളി ചാട്ടുകുളം കരു മത്തിൽ വീട്ടിൽ ഗോപി കൃഷ്ണൻ കുട്ടിയുടെ കുടുംബത്തിനുള്ള 2 ലക്ഷം രൂപയുടെ സഹായം ഭാര്യ മോനിക് ജമാഅത്ത് ഇസ്ലാമി പ്രവർത്തകൻ അബ്ദുൽ ജലീൽ യൂത്ത് ഇന്ത്യ കുവൈറ്റ് സോഷ്യൽ റിലീഫ് കൺവീനർ ഹഫീസ് മുഹമ്മദ് എന്നിവർ ചേർന്ന് കൈമാറി.
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ ചെമ്പിലോട് റഹ്മത്ത് മൻസിൽ കാസ്സിം കരിപ്പായ് കേഴകിന്ടെ കുടുംബത്തിനുള്ള 2 ലക്ഷം രൂപയുടെ സഹായം ഭാര്യ നസീമക്ക് ജമാഅത് ഇസ്ലാമി ഏരിയ പ്രസിഡന്റ് സലാം മാഷ്, വനിതാ പ്രവർത്തകർ എന്നിവർ ചേർന്ന് കൈമാറി.
തിരുവനതപുരം ജില്ല കാരാകുളം പഞ്ചായത്ത് സരസ്വതി മന്ദിരം വീട്ടിൽ ചെല്ലപ്പൻ പിള്ള ഭാസ്കരന്റെ കുടുബത്തിനുള്ള (4) നാല് ലക്ഷം രൂപയുടെ സഹായം ഭാര്യ രേണുകക്കു കെ ഐ ജി വെസ്റ്റ് മേഖല എക്സിക്റ്റീവ് അംഗങ്ങൾ ആയ അഷ്റഫ് മുഹമ്മദ് , ഫൈസൽ കെ വി എന്നിവർ ചേർന്ന് കൈമാറി .
എറണാംകുളം ജില്ല എടക്കാട്ടു വയൽ പഞ്ചായത്ത് മീൻചിറ പട്ടു വീട്ടിൽ അജിത് പോളിന്റെ കുടുംബത്തിനുള്ള (3) മൂന്നു ലക്ഷം രൂപയുടെ സഹായം ഭാര്യ ലോബി ഫിലിപ്പിന് കെ ഐ ജി ഫഹാഹീൽ ഏരിയ അംഗങ്ങളായ ഗഫൂർ എം കെ ഷമീർ എം എന്നിവർ ചേർന്ന് കൈമാറി.
കുന്നത് നാട് പഞ്ചായത്തു എറണാം കുളം ജില്ലാ നെടുംപുറത് വീട്ടിൽ ജോസി ജെയിംസ്ന്റെ കുടുംബത്തിനുള്ള (2 ) രണ്ടു ലക്ഷം രൂപ ഭർത്താവ് ജെയിംസ് ഫെർണാഡസ് നു കെ ഐ ജി സാൽമിയ ഏരിയ പ്രതിനിധികളായ ഇസ്മായിൽ വി എം സഫ്വാൻ സിറാജ് സ്രാമ്പിക്കൽ എന്നിവർ ചേർന്ന് കൈമാറി.
എടക്കാട് വയൽ കണയന്നൂർ മങ്ങാട്ട് ജയചന്ദ്രൻ നായർ കുടുംബത്തിനുള്ള ( 3) മൂന്ന് ലക്ഷം രൂപ ഭാര്യ ആശാ ജയചന്ദ്രന് ജമാഅത്തെ ഇസ്ലാമി കുന്നത് നാട് ഏറിയ പ്രസിഡന്റ് ഷക്കീർ മുഹമ്മദ് നദ്വി , കെ ഐ ജി മുൻ പ്രസിഡന്റ് കെ എ സുബൈർ എന്നിവർ ചേർന്ന് കൈമാറി.ഈ വര്‍ഷം ഇത് വരെ 85 ലക്ഷം രൂപ ഒരുമ ആശ്രിതർക്ക് നൽകി.