കുവൈത്ത് പ്രവാസികൾക്കായി കെ.ഐ.ജി നടത്തുന്ന ഒരുമ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ക്യാംപൈനിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ മാർക്കെറ്റ്മായി ചേർന്ന് അംഗത്വ ദിനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 നു വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 10 വരെ ഗ്രാൻഡ് ഹൈപ്പർ മാർക്കെട്ടിന്റെ അബ്ബാസിയ , ഹവല്ലി , ഫഹാഹീൽ ശാഖകളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.

ഒരുമയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷാഫോമും മെമ്പര്ഷിപ്പ് കാർഡും കൗണ്ടറിൽ നിന്നും ലഭിക്കും. നിലവിലെ അംഗങ്ങൾക്ക് അംഗത്വം പുതുക്കാനും സൗകര്യം ഉണ്ടായിരിക്കും. മെമ്പർമാരായി ചേരുന്നവരിൽ നിന്നും പുതുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 50 പേർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗ്രാൻഡ് ഹൈപ്പർ മാർക്കെറ്റിൽ ഷോപ്പിങ് നടത്തുന്ന ഒരുമ അംഗങ്ങൾക്ക് 10 ദീനാരിനു സാധങ്ങൾ വാങ്ങുമ്പോൾ അര ദീനാർ ദിസ്‌കൗന്റ്‌റ് ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 65088148 , 90096715 , 97938867 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം