- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒരുമ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ റിവർസ്റ്റോൺ മലയാളികളുടെ കൂട്ടായ്മയായ 'ഒരുമ'യുടെ ക്രിസ്തുമസ് ആഘോഷം പൂർവ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ക്‌നാനായ കാത്തലിക് സൊസൈറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ ഒരുമ പ്രസിഡന്റ് പയസ് ലൂക്കോസ് അധ്യക്ഷതവഹിച്ചു. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി വികാരി ഫാ. സജി പിണർകയിൽ ക്രിസ്തുമസ് സന്ദേശം ന
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ റിവർസ്റ്റോൺ മലയാളികളുടെ കൂട്ടായ്മയായ 'ഒരുമ'യുടെ ക്രിസ്തുമസ് ആഘോഷം പൂർവ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ക്‌നാനായ കാത്തലിക് സൊസൈറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ ഒരുമ പ്രസിഡന്റ് പയസ് ലൂക്കോസ് അധ്യക്ഷതവഹിച്ചു.
സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി വികാരി ഫാ. സജി പിണർകയിൽ ക്രിസ്തുമസ് സന്ദേശം നൽകി. കുട്ടികളുടേയും യുവജനങ്ങളുടേയും വിവിധയിനം കലാപരിപാടികളും, കരോൾ ഗാനങ്ങളും, നേറ്റിവിറ്റി ഷോയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കലാ-കായിക തൊഴിൽ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഒരുമ അംഗങ്ങളെ ആദരിക്കുകയും അവർക്ക് പ്ലാക്കുകൾ നൽകുകയും ചെയ്തു. ജയൻ ആൻഡ് ടീമിന്റെ സംഗീതവിരുന്നും, രുചികരമായ ഡിന്നറും ആസ്വദിച്ച് ഒരുമ അംഗങ്ങൾ പരസ്പരം സൗഹൃദം പുതുക്കുകയും, ക്രിസ്തുമസ് - പുതുവത്സരാശംസകൾ നേരുകയും ചെയ്തു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ക്രിസ്തുമസ് ആഘോഷങ്ങൾക്ക് സെക്രട്ടറി ലൈസൻ മാത്യു സ്വാഗതം ആശംസിക്കുകയും, അനിൽ വീട്ടിൽ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.






