- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒരുമ ആഘോഷങ്ങൾ അവിസ്മരണീയമായി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫ്‌ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളും വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 2 ന് ജോർജ് പെർക്കിൻസ് സിവിക് സെന്ററിൽ നടത്തപ്പെട്ടു. കലാകരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. അംഗങ്ങളുടെ വിവിധ കലാ കായിക മത്സരങ്ങളും താലന്
ഫ്‌ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളും വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 2 ന് ജോർജ് പെർക്കിൻസ് സിവിക് സെന്ററിൽ നടത്തപ്പെട്ടു. കലാകരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. അംഗങ്ങളുടെ വിവിധ കലാ കായിക മത്സരങ്ങളും താലന്ത് പരിശോധനകളും നടന്നു. വിജയികളായവർക്ക് സമ്മാനദാനം ഒരുമ പ്രസിഡന്റ് സായി റാം വിതരണം ചെയ്തു.
ഭാരവാഹികളായി ദയ കമ്പിയിൽ (പ്രസിഡന്റ്), ബി ഷാനവാസ് ഖാൻ (വൈസ് പ്രസിഡന്റ്), ബാബു ശങ്കർ (സെക്രട്ടറി), സ്മിത നോബിൾ (ജോയിന്റ് സെക്രട്ടറി), റെനു പാലിയത്ത് (ട്രഷറാർ), സ്മിത സോണി (പ്രോഗ്രാം കോർഡിനേറ്റർ), അഞ്ജലി പാലിയത്ത് (യൂത്ത് കോർഡിനേറ്റർ), ആശീഷ് ജോയി (സ്പോർട്സ് കോർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സായിറാം സ്വാഗതവും സെക്രട്ടറി അഭിലാഷ് പിള്ള നന്ദിയും പറഞ്ഞു.




