ഫ്‌ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളും വാർഷിക സമ്മേളനവും വൈവിധ്യമാ കലാപരിപാടി കളോടെ ഡിസംബർ 17 ശനിയാഴ്ച വർണാഭമായി കൊണ്ടാടി. വിവിധ കലാകാരന്മാർ അവതരി പ്പിച്ച പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. വൈകുന്നേരം 5.30ന് കുട്ടികൾക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങൾ സമാരംഭിച്ചത്. ജെറി കാമ്പിയിൽ നേതൃത്വം കൊടുത്ത ആർട്ട് പ്രദർശനത്തിൽ 7 കലാകാരന്മാർ തങ്ങളുടെ മികവുറ്റ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചത് കാണികൾക്ക് വേറിട്ട അനുഭവമായിതീർന്നു.

സാറാ കാമ്പിയിലിന്റെയും റിയാ കാമ്പിയിലിന്റെയും പ്രാർതനാ ഗാനത്തോടെ കൃത്യം 7 മണിക്ക്തന്നെ കലാപരി പാടികൾക്ക് തുടക്കം കുറിച്ചു. ഒരുമയുടെ 2016 ലെ പ്രസിഡന്റായ ശ്രീമതി ദയാ കാമ്പിയിൽ സദസിനു സ്വാഗതം ആശംസിച്ചു. തുടർന്ന്, ശ്രീമതി നിഷാ മറ്റത്തിൽ അണിയിചൊരുക്കിയ കുട്ടികളുടെ നേറ്റിവിറ്റി സ്‌കിറ്റിനും എയ്ഞ്ചൽ ഡാൻസിനും ശേഷം മിടായികളുമായി കുട്ടി കളെ ആകർഷിച്ചു കൊണ്ട് സാന്താക്ലൗസ് വേദിയിൽഎത്തിച്ചേർന്നു.

മുഖ്യാതിഥി ആയി എത്തിച്ചേർന്ന സെയ്ന്റ് മേരീസ് സീറോ മലബാർ കാത്തോലിക്ക ഇടവക വികാരി ഫാദർ ജോർജ് കുപ്പയിൽ, പ്രസിഡന്റ് ദയാ കാമ്പിയിൽ, സെക്രട്ടറി ബാബു ശങ്കർ, ട്രെഷറർ രേണു പാലിയത്ത്, പ്രോഗ്രാം കോഡിനേറ്റർ സ്മിതാ സോണി എന്നിവർ ഭദ്രദീപം കൊളുത്തിയതിന് ശേഷം ഫാദർ ജോർജ് കുപ്പയിൽ ക്രിസ്മസ് സന്ദേശം നൽകി.

തുടർന്നു നടന്ന കൾച്ചറൽ പ്രോഗ്രാമിൽ സെയ്ന്റ്‌സ് മുണ്ടക്കലിന്റെ ഇമ്പമാർന്ന ഗാനാലാപനം, 11 കലാകാരികൾ പങ്കെടുത്ത വനിതകളുടെ ഡാൻസ്, കുട്ടികളുടെ നാടൻ പാട്ട് ഡാൻസ്, ലയന ഡാൻസ് സ്‌കൂളിലെ കുട്ടിക ളുടെ ഡാൻസ്, ആൺകുട്ടികളുടെ ഡാൻസ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബോളിവുഡ് ഡാൻസ്, ഫോൾക്ക്ഡാൻസ്, ക്രിസ്മസ് തീം ഡാൻസ്, കിഡ്‌സ് ആക്ഷൻ സോങ്ങ് , കുട്ടികളുടെ ക്രിസ്മസ് ഗാനാലപനങ്ങൾ, ശ്രീ. സായിറാമും മകൾ സ്വാതിയും ആലപിച്ച യുഗ്മ ഗാനം എന്നിവ കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. ശ്രീമതി സ്മിതാ നോബി ൾ കൊറിയോഗ്രാഫി ചെയ്ത ഫാഷൻ ഷോ ആഘോഷങ്ങൾക്കു മാറ്റ് കൂട്ടുകയും കാണികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ജെസ്സി ജിജിമോൻ, പ്രോഗ്രാം കോർഡിനേറ്റർ സ്മിതാ സോണി, യൂത്ത് കോർഡിനേറ്റർ അഞ്ജലി പാലിയത്ത്, സാറാ കാമ്പിയിൽ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു. 30 ഓളം കുട്ടികൾ പങ്കെടുത്ത കാരോൾ സംഘഗാനത്തിനു ശേഷം ഒരുമയുടെ മുൻകാല പ്രസിഡന്റ്മാർ ഒന്നിച്ചു ക്രിസ്മസ് കേക്ക് കട്ട് ചെയ്തു.

അതിനു ശേഷം, 2016ൽ നടന്ന കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് നടന്നത്. തുടർന്ന്, സെക്രട്ട റി ബാബു ശങ്കർ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് തിരശീല വീണു. ശബ്ധവും വെളിച്ചവും ക്രമീകരിക്കുന്നതിനു പ്രവീബ് നായരും അനിരുഥ് പാലിയത്തും ജെറി കാമ്പിയിലും ബാബു ചിയേഴത്തും ചുക്കാൻ പിടിച്ചപ്പോൾ ഈ അനർഘ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത് സജി ജോൺ ഉം ബാബു ശങ്കറുമാണ്. ജോയ് ജോസഫിന്റെയും നിർമല ജോയിയുടെയും ശ്രീ.ജിജിമോന്റെയും നേതൃത്വത്തിൽ വിഭവമാർന്ന ഡിന്നറും ഉണ്ടായിരുന്നു. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഈ ആഘോഷം ശ്രദ്ധേയമാകുകയും ചെയ്തു.