ഫ്‌ളോറിഡ: അമേരിക്കയിൽ പൂർണ്ണമായും ചിത്രീകരിച്ച 'കലാവാസന യു.എസ്.എ' യുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആൽബം 'ഒരു മനമായി 'യൂട്യൂബിൽ റിലീസ് ചെയ്തു.

അനുഗ്രഹീത ഗായകൻ കെസ്റ്റർ പാടിയ മനോഹര ഗാനത്തിനു ഗാനരചനയും സംഗീതവും നിർവ്വഹിച്ചത് ജിജോ ചിറയിലാണ്. ക്രിസ്തീയ കുടുംബ പശ്ചാത്തലത്തിലാണ് ഗാനങ്ങളുടെ ദൃശ്യാവാഷ്‌ക്കാരം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് സംവിധായകരായ ആന്റണി സാബുവും ജിജോ ചിറയിലും അറിയിച്ചു.

അമേരിക്കൻ മലയാളികളായ യുവ കലാകാരന്മാർ വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗാനങ്ങൾ ഏവർക്കും ആത്മീയ ഉണർവ്വിനും അനുഗ്രഹത്തിനും കാരണമാകുമെന്നും, ഈസ്റ്റർ വേളയിൽ കുടുംബ പ്രേക്ഷകരും യുവജനങ്ങളും കണ്ടിരിക്കേണ്ട മനോഹരമായ ആൽബമാണിതെന്നും നിർമ്മാതാക്കളായ ജിബി ചിറ്റേടവും ഡോ. അനൂപ് പുളിക്കലും പറഞ്ഞു.

കലാവാസന യു.എസ്.എ യുടെ യൂട്യൂബ് ചാനലിൽ നേരേത്തെ പുറത്തിറക്കിയ ' തിരുവാൾത്താരയിൽ '' എന്ന വീഡിയോ ആൽബം ശ്രദ്ധേയമായിരുന്നു.