ന്യൂയോർക്ക്: ബിൻലാദന്റെ പേരക്കുട്ടി ഒസാമ മരണപ്പെട്ടതായി റിപ്പാർട്ട്. ഒസാമയുടെ പിതാവും അൽ-ഖ്യയ്ദ തീവ്രവാദ സംഘടനയുടെ തലവാനുമായ ഹമ്സ ബിൻലാദൻ എഴുതിയ ഒരുകത്തിലാണ് ഒസാമ ബിൻലാദന്റെ പേരക്കുട്ടിയായ ഒസാമയുടെ മരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഗ്ലോബൽ ഇസലാമിക് മീഡിയയ്ക്കു നൽകിയ അൽ ഖ്വയ്ദയുടെ പ്രചരണ അഭിമുഖത്തിലാണ് ' ലെറ്റർ ഫ്രം ഷെയ്ക്ക് മുജാഹിദ് ഹമ്സ ബിൻലാദൻ' എന്ന കത്ത് ബിൻലാദൻ കുടുംബത്തെ സംബോധന ചെയ്തു കൊണ്ട് പബ്ലിഷ് ചെയ്തത്. ' ധീരതയുടെ പേരക്കുട്ടി' എന്നാണ് ഹമ്സ ബിൻലാദൻ തന്റെ മകനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒസാമയുടെ പ്രായത്തെക്കുറിച്ചോ മരണകാരണത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ കുട്ടിക്കു 12 വയസ്സു പ്രായമാണെന്നും ശാരീരീക അസുഖത്തെത്തുടർന്നാണ് മരണപ്പെട്ടതെന്നും സൗദി വെബ്സൈറ്റായ അൽ അറ്യേബിയ വ്യക്തമാക്കി.

നവംബറിൽ ബിൻലാദന്റെ പ്രിയപ്പെട്ട മകൻ, തന്റെ പിതാവിനെ കൊന്നതിനു പ്രതികാരമായി യു.എസിൽ തീവ്രവാദ ആക്രമണങ്ങൾ നടത്തുന്നതിനു ലോകമെമ്പാടുമുള്ള മുസ്ലീമുകളെ വിളിച്ചിരുന്നു. ഹമ്സയുടെ വിവാഹ വീഡിയോ പുറത്തു വന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഈ ഓഡിയോ വരുന്നത്. അന്നു വരെ സുരക്ഷയെക്കരുതി ഹമ്സയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ മാത്രമേ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നുള്ളു. കുറച്ചു വർഷങ്ങളായാണ് ഹമ്സ തീവ്രവാദ സംഘനയിലെ അറിയപ്പെടുന്ന ഒരു അംഗമാകുന്നത്.

ലണ്ടനിലെ തീവ്രവാദ ആക്രമണങ്ങളിലും അദ്ദേഹത്തിനു വ്യക്തമായ പങ്കുണ്ടായിരുന്നു. ഈ ജനുവരിയിൽ യു.എസ്, ഹമ്സയെ ഗ്ലോബൽ തീവ്രവാദികളുടെ ലിസ്റ്റിൽ ഉൾപ്പടുത്തുകയുണ്ടായി. ഓഗസ്റ്റ് 2015 ന് ഹമ്സ അൽ ഖ്വയ്ദ തീവ്രവാദ സംഘടനയിൽ ചേർന്നതായി അറിയിച്ചുകൊണ്ട് തലവനായ അയ്മൻ-സ്വാഹിരിയുടെ ടേപ്പ് റെക്കോഡിങ്ങ് ലഭിച്ചിരുന്നു. ബിൻലാദന്റെ പേരിലുള്ള പ്രചരണം ഫലപ്രദമാണന്നാണ് അൽ ഖ്വയ്ദ സംഘടനയുടെ വിശ്വാസം. ഇപ്പോൾ നടന്ന ഐ.എസ്.ഐ.എസ് ആക്രമണത്തിൽ അൽ ഖ്വയ്ദയ്ക്കു സംഘനയുടെ പ്രധാനികളെ നഷ്ടമായിരുന്നു.