- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം കാത്തിരിക്കുന്ന ഓസ്‌കാർ പ്രഖ്യാപനം നാളെ; 13 നോമിനേഷനുകളുമായി എത്തുന്ന ഷേപ്പ് ഓഫ് വാട്ടർ മേളയുടെ താര ചിത്രം; ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യമായി എ.ആർ റഹ്മാന്റെ സംഗീത വിരുന്ന്
ലോസ് ഏഞ്ചൽസ്: ലോകം മുഴുവൻ കാത്തിരിക്കുന്ന ഓസ്‌കാർ പ്രഖ്യാപനം ഇന്ത്യൻ സമയം നാളെ രാവിലെ ആറ് മണിയോടെ ആരംഭിക്കും. ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ 90ാം ഓസ്‌കാർ നിശ നടക്കുമ്പോൾ അദ്ഭുതജീവിയോട് മൂകയായ സ്ത്രീക്ക് തോന്നുന്ന പ്രണയം മനോഹരമായി അവതരിപ്പിച്ച ദ ഷേപ്പ് ഓഫ് വാട്ടർ 13 നോമിനേഷനുകളുമായി സാധ്യതാ പട്ടികയിൽ മിന്നിത്തിളങ്ങുകയാണ്. 24 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമാണ് തിങ്കളാഴ്ച നടക്കുന്നത്. നടിക്കപ്പുറമുള്ള വിഭാഗത്തിലേക്ക് വനിതകളും മാറ്റുരക്കുന്ന ഓസ്‌കറെന്ന പ്രത്യേകതയും 2018നുണ്ട്. ബാഫ്റ്റയും ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടി മകളെ പീഡിപ്പിച്ചു കൊന്നവരെ കണ്ടെത്താനുള്ള ഒരമ്മയുടെ ഈ പോരാട്ട പറഞ്ഞ ത്രി ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ലിങ് മിസൗറിയും രണ്ടാം ലോകമഹായുദ്ധകാലത്തെ കഥ പറഞ്ഞ ക്രിസ്റ്റഫർ നോളന്റെ ഡങ്കർക്കും സാധ്യത പട്ടികയിൽ മുന്നിലുണ്ട്. ത്രി ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ലിങ് മിസൗറി ഏഴ്് നോമിനേഷനുകളും ഡങ്കർക്കിന് എട്ട് നോമിനേഷനുകളുമാണ് ഉള്ളത്. കോൾ മി ബൈ യുവർ നെയിം, ഡാർക്കസ്റ്റ് അവർ, ഗെറ്റ് ഔട്ട്, ലേഡി ബ
ലോസ് ഏഞ്ചൽസ്: ലോകം മുഴുവൻ കാത്തിരിക്കുന്ന ഓസ്‌കാർ പ്രഖ്യാപനം ഇന്ത്യൻ സമയം നാളെ രാവിലെ ആറ് മണിയോടെ ആരംഭിക്കും. ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ 90ാം ഓസ്‌കാർ നിശ നടക്കുമ്പോൾ അദ്ഭുതജീവിയോട് മൂകയായ സ്ത്രീക്ക് തോന്നുന്ന പ്രണയം മനോഹരമായി അവതരിപ്പിച്ച ദ ഷേപ്പ് ഓഫ് വാട്ടർ 13 നോമിനേഷനുകളുമായി സാധ്യതാ പട്ടികയിൽ മിന്നിത്തിളങ്ങുകയാണ്.
24 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമാണ് തിങ്കളാഴ്ച നടക്കുന്നത്. നടിക്കപ്പുറമുള്ള വിഭാഗത്തിലേക്ക് വനിതകളും മാറ്റുരക്കുന്ന ഓസ്‌കറെന്ന പ്രത്യേകതയും 2018നുണ്ട്.
ബാഫ്റ്റയും ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടി മകളെ പീഡിപ്പിച്ചു കൊന്നവരെ കണ്ടെത്താനുള്ള ഒരമ്മയുടെ ഈ പോരാട്ട പറഞ്ഞ ത്രി ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ലിങ് മിസൗറിയും രണ്ടാം ലോകമഹായുദ്ധകാലത്തെ കഥ പറഞ്ഞ ക്രിസ്റ്റഫർ നോളന്റെ ഡങ്കർക്കും സാധ്യത പട്ടികയിൽ മുന്നിലുണ്ട്.
ത്രി ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ലിങ് മിസൗറി ഏഴ്് നോമിനേഷനുകളും ഡങ്കർക്കിന് എട്ട് നോമിനേഷനുകളുമാണ് ഉള്ളത്. കോൾ മി ബൈ യുവർ നെയിം, ഡാർക്കസ്റ്റ് അവർ, ഗെറ്റ് ഔട്ട്, ലേഡി ബേർഡ്,ഫാന്റം ത്രെഡ്, ദ പോസ്റ്റ് എന്നിവയും മികച്ച ചിത്രമാകാൻ മത്സരിക്കുന്നു.
ഗാരി ഓൾഡ്മാൻ, ഡെൻസെൽ വാഷിങ്ടൺ, ഡാനിയൽ ഡെ ലൂവിസ്, തിമോത്തി കാലമെറ്റ്, ഡാനിയൽ കലുയ എന്നിവരാണ് മികച്ച നടനുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.
സാലി ഹോകിൻസ്, ഫ്രാൻസെസ് മക്‌ഡോർമണ്ട്, മാർഗ്രറ്റ് റോബി, സോഷെ റോണൻ, മെറിൽ സ്ട്രീപ്പ് എന്നിവരാണ് നടിക്കുള്ള പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.അവതാരകന്റെ റോളിൽ ജിമ്മി കിമ്മലാണെത്തുന്നത്.
അതേ സമയം ഇന്ത്യൻ സാന്നിധ്യമായി എ ആർ റഹ്മാന്റെ സംഗീത നിശയുണ്ടാകുമെന്നാണ് കരുതുന്നത്.



