- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്കറിൽ മികച്ച ചിത്രം ബേഡ് മാൻ; മികച്ച നടൻ എഡ്ഡി റെഡ്‌മെയ്ൻ; നടി ജൂലിയൻ മൂറെ; മികച്ച സംവിധായകൻ അലസാൻഡ്രോ ഗോൺസാലസ്
ലോസാഞ്ചലസ്: 87ാം അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. എഡ്ഡി റെഡ്‌മെയ്ൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജൂലിയൻ മൂർ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സ്റ്റീഫൻ ഹോക്കിങ്‌സിന്റെ ജീവിതത്തെ ആധാരമാക്കി എടുത്ത ദി തിയറി ഓഫ് എവരിതിങ്ങിലെ അഭിനയത്തിനാണ് എഡ്ഡി റെഡ്‌മെയ്ൻ മികച്ച നടനായത്. സ്റ്റിൽ ആലിസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജൂലി
ലോസാഞ്ചലസ്: 87ാം അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. എഡ്ഡി റെഡ്‌മെയ്ൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജൂലിയൻ മൂർ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സ്റ്റീഫൻ ഹോക്കിങ്‌സിന്റെ ജീവിതത്തെ ആധാരമാക്കി എടുത്ത ദി തിയറി ഓഫ് എവരിതിങ്ങിലെ അഭിനയത്തിനാണ് എഡ്ഡി റെഡ്‌മെയ്ൻ മികച്ച നടനായത്. സ്റ്റിൽ ആലിസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജൂലിയൻ മൂർ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. ബേർഡ്മാൻ ഓർ ദി അൺഎക്‌സ്‌പെക്റ്റഡ് വിർച്യു ഓഫ് ഇഗ്നൊറൻസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഇതിന്റെ സംവിധായകൻ അലക്‌സാണ്ടർ ജി ഇന്നാറിറ്റുവാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്.
മികച്ച സഹനടനുള്ള പുരസ്‌കാരം ജെ കെ സിംസൺ സ്വന്തമാക്കി. വിപ്‌ലാഷ് എന്ന സിനിമയിലെ സംഗീതാധ്യാപകനെ അനശ്വരമാക്കിയതിനാണ് പുരസ്‌കാരം. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ബോയ്ഹുഡിലെ അഭിനയത്തിന് പട്രീഷ്യ ആർക്യുറ്റെ സ്വന്തമാക്കി. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പോളിഷ് ചിത്രമായ ഇഡയാണ്. പോളിഷ് സംവിധായകനായ പവൽ പൗലികോവ്‌സ്‌കി ബൽക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ സിനിമയാണ് ഇഡ. ഇതിനകം അറുപതോളം അന്താരാഷ്ട്ര അവാർഡുകളാണ് ഈ സിനിമ നേടിയത്. യുദ്ധകാലത്തെയും യുദ്ധാനന്തരകാലത്തെയും പോളണ്ടാണ് 'ഇഡ' യുടെ ഇതിവൃത്തം.
മറ്റ് അവാർഡുകൾ: അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ - ദി ഇമിറ്റേഷൻ ഗെയിം (ഗ്രഹാം മൂർ), ഒറിജിനൽ സ്‌ക്രീൻപ്ലേ - ബേർഡ്മാൻ ഓർ ദി അൺഎക്‌സ്‌പെക്റ്റഡ് വിർച്യു ഓഫ് ഇഗ്നൊറൻസ് (അലെക്‌സാൻഡ്രോ ജി ഇന്നാറിറ്റു, നിക്കോളസ് ഗിയകോബോൺ, അലെക്‌സാൻഡർ ഡിനെലറിസ് ജൂനിയർ, അർമാൻഡോ ബോ), ഒറിജിനൽ സ്‌കോർ - അലക്‌സാണ്ടർ ഡെസ്പ്ലാറ്റ് (ദ് ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ)ഒറിജിനൽ സോങ്- ജോൺ സ്റ്റീഫൻസ്, ലോണി ലിൻ (ഗ്ലോറി - സെൽമ), ഡോക്യുമെന്ററി ഫീച്ചർ - സിറ്റിസൺ ഫോർ (ലോറ പോയ്ട്രസ്, മതിൽഡെ ബോണെഫോ, ഡിർക് വിലുറ്റ്‌സ്‌കി), എഡിറ്റിങ് - ടോം ക്രോസ് (വിപ്ലാഷ്), ഛായാഗ്രഹണം - ഇമ്മാനുവൽ ലുബെസ്‌കി (ബർഡ്മാൻ ഓർ ദി അൺഎക്‌സ്‌പെക്റ്റഡ് വിർച്യൂ ഇഗ്നൊറൻസ്), പ്രൊഡക്ഷൻ ഡിസൈൻ - ദ് ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ (ആദം സ്‌റ്റോക്ഹൗസെൻ, അന്ന പിന്നോക്ക്), മികച്ച ചിത്രം (അനിമേറ്റഡ്) - ബിഗ് ഹീറോ 6 (ഡോൺ ഹോൾ, റോയ് കോൺലി, ക്രിസ് വില്യംസ്), ഷോർട്ട് ഫിലിം (അനിമേറ്റഡ്) - ഫീസ്റ്റ് (പാട്രിക് ഓബ്‌സ്‌ബോൺ, ക്രിസ്റ്റീന റീഡ്), വിഷ്വൽ ഇഫക്ട്‌സ് - ഇയാൻ ഹണ്ടർ, സ്‌കോട്ട് ഫിഷർ, പോൾ ഫ്രാങ്ക്‌ലിൻ, ആൻഡ്ര്യൂ ലോക്ക്‌ലി (ഇന്റർസ്‌റ്റെല്ലാർ), സൗണ്ട് മിക്‌സിങ് - ക്രെയ്ഗ് മാൻ, ബെൻ വിൽകിൻസ്, തോമസ് കർലെ (വിപ്ലാഷ്), ഡോക്കുമെന്ററി ഷോർട്ട് സബ്ഡക്ട് - ക്രൈസിസ് ഹോട്ട്‌ലൈൻ: വെറ്റെറൻസ് പ്രസ് 1 (എല്ലെൻ ഗൂസ്‌ബെർഗ് കെന്റ്, ഡേന പെറി), മികച്ച ഷോർട്ട് ഫിലിം - ദ് ഫോൺ കോൾ (മാറ്റ് കിർബി, ജയിംസ് ലൂക്കസ്), വിദേശഭാഷ ചിത്രം - ഇഡ (പോളണ്ട് ചിത്രം), മേക്കപ്, ഹെയർസ്‌റ്റൈൽ - ഫ്രാൻസിസ് ഹാന്നൻ, മാർക്ക് കൗലിയർ (ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ), മികച്ച വസ്ത്രാലങ്കാരം - മലീന കനനോറോ (ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ), മികച്ച സഹനടൻ - ജെ.കെ.സിമ്മൺസ് (വിപ്ലാഷ്)
ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന ചടങ്ങിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി, സഹനടൻ, സഹനടി, തിരക്കഥ തുടങ്ങി 24 വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അക്കാദമി പുരസ്‌കാരത്തിന് ഇത്തവണ എട്ടു സിനിമകളാണ് പരിഗണിച്ചത്. കഌന്റ് ഈസ്റ്റ് വുഡിന്റെ അമേരിക്കൻ സ്‌നൈപ്പർ, അലൻജാൻട്രേ ഗോൺസാലസ് ഇനാറട്ടുവിന്റെ ബേർഡ്മാൻ, റിച്ചാർഡ് ലിങ്‌ളേറ്ററിന്റെ ബോയ്ഹുഡ് , ഡെമിൻ ഷസെല്ലേയുടെ വിപ്ലാഷ്, വെസ് ആന്റർസോണിന്റെ ദ് ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, മാർട്ൻ ടെയ്‌ളേടമിന്റെ ദി ഇമിറ്റേഷൻ ഗെയിം, ഏവ് ഡ്യൂവെർനെയ്‌നിന്റെ സെൽമ, ജെയിംസ് മാർഷിന്റെ ദ് തിയറി ഓഫ് എവരിതിങ് എന്നിവയാണ് മത്സരിച്ച ചിത്രങ്ങൾ.
മികച്ച നടനുള്ള പുരസ്‌കാരത്തിന് കടുത്ത മത്സരമാണ് നടന്നത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ എഡ്ഡി റെഡിമെയ്ൻ മുതൽ ഇതിഹാസതാരം മീക്കായേൽ കീറ്റൻ വരെയുള്ള താരങ്ങളാണ് മികച്ച നടനാകാൻ മത്സരിത്തത്. 'ഡാളസ് ബയേഴ്‌സ് കഌിലെ' അഭിനയത്തിന് മാത്യു മക്കണാഹേയായിരുന്നു കഴിഞ്ഞ തവണ മികച്ച നടനായി തിരഞ്ഞെടുത്തത്. മികച്ച നടിക്കുള്ള താരറാണി പട്ടം ചൂടാനും വാശിയേറിയ മത്സരം നടന്നു്. ജൂലിയാൻ മൂർ, റീസ് എന്നിവരായിരുന്നു ഇക്കൂട്ടത്തിലെ പ്രധാന താരങ്ങൾ. ബ്ലൂ ജാസ്മിൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേറ്റ് ബ്ലാൻഷെറ്റ് ആയിരുന്നു കഴിഞ്ഞ വർഷം മികച്ച നടിയായി തിരഞ്ഞെടുത്തത്.