- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗ ചെയ്യുന്നതിനിടെ തലയിടിച്ചു വീണു; മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് ഗുരുതരാവസ്ഥയിൽ
മംഗളുരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്കാർ ഫെർണാണ്ടസിന്(80) യോഗ ചെയ്യുന്നതിനിടെ വീണു പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓസ്കാർ മംളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ മംഗളൂരു അത്താവറിലെ ഫ്ളാറ്റിൽ യോഗ ചെയ്യുന്നതിനിടെയാണ് ഓസ്കർ ഫെർണാണ്ടസ് തലയിടിച്ചു വീണത്.
ചെറിയ വീഴ്ചയായതിനാൽ അദ്ദേഹം അത് കാര്യമാക്കിയില്ല. എന്നാൽ വൈകിട്ട് പതിവു വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ രക്തം കട്ട കെട്ടിയതായി കണ്ടെത്തിയത്. രാത്രിയോടെ അബോധാവസ്ഥയിൽ ആവുകയും ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. പക്ഷെ,വൃക്ക തകരാർ ഉൾപ്പെടെ വിവിധ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പെട്ടന്ന് ശസ്ത്രക്രിയ നടത്തുക ബുദ്ധിമുട്ടാണെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ