'ലെവനാരാഡാ കാപ്പിരിയോ?' കാത്തിരുന്നു കിട്ടിയ ഓസ്‌കർ പുരസ്‌കാര നേട്ടത്തിൽ ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ സന്തോഷിക്കുമ്പോൾ ആരാധകരും സന്തോഷിക്കുകയാണ്. ഒപ്പം ട്രോളുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച് സന്തോഷത്തിൽ പങ്കുചേരുകയാണു സോഷ്യൽ മീഡിയയും.

ആറ്റുനോറ്റിരുന്നു പുരസ്‌കാരം കിട്ടിയ ലിയൊനാർഡോയെ മാത്രമല്ല, സംസ്ഥാനത്തെ സിനിമാമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലും പരിഹാസപാത്രമാക്കിയിരിക്കുകയാണ് ട്രോളുകൾ. ഇക്കൊല്ലത്തെ ഓസ്‌കർ പുരസ്‌കാരം ലെവനാരാഡാ കാപ്പിരിയോയ്ക്കാണെന്നാണു തിരുവഞ്ചൂരിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലെ നാക്കുപിഴയ്ക്ക് ഓസ്‌കർ പുരസ്‌കാരവേദിയിലും കടുത്ത പരിഹാസമാണ് തിരുവഞ്ചൂരിനു ലഭിച്ചിരിക്കുന്നത്. ഓസ്‌കർ പ്രഖ്യാപനത്തിനു മുമ്പാണ് ലിയൊനാർഡോയെ കണക്കിനു പരിഹസിച്ചു ട്രോളുകൾ എത്തിയത്. പ്രഖ്യാപനം കഴിഞ്ഞപ്പോഴും പരിഹാസ ട്രോളുകൾക്കു കുറവൊന്നുമില്ല.

ഒരു തവണ കൂടി ഡോൾബി തിയറ്ററിൽ പരിഹാസ്യനായി മടങ്ങിയേക്കാമെന്ന് പ്രവചിക്കുന്ന ട്രോൾ പോസ്റ്റുകളുമായി നിരവധിപേരെത്തി.

പന്ത്രണ്ട് തവണ ഓസ്‌കാർ വേദിയിലെത്തി പ്രാക്ടീസ് ചെയ്ത പ്രസംഗം അവതരിപ്പിക്കാൻ ഇത്തവണയാണ് അവസരം ലഭിച്ചതെന്നും, ഫെബ്രുവരി 29നു ലഭിച്ച ഓസ്‌കറിന്റെ വാർഷികം നാലുകൊല്ലത്തിൽ ഒരിക്കൽ മാത്രമേ ആഘോഷിക്കാനാകൂ എന്നും ട്രോൾ പോസ്റ്റുകൾ കളിയാക്കുന്നു.

ആരാധകർക്ക് ഡീകാപ്രിയോക്ക് കിട്ടാത്ത അവാർഡെന്ന് ഓസ്‌കാറിനെ വില കുറച്ചു വിശേഷിപ്പിക്കുക പോലും ചെയ്തിരുന്നു ഒരുഘട്ടത്തിൽ. ഒടുവിൽ പുരസ്‌കാരം കാപ്രിയോയുടെ ശേഖരത്തിലെത്തിയപ്പോൾ അത് ആഘോഷിക്കുകയാണ് താരത്തെ ഇഷ്ടപ്പെടുന്ന മലയാളികളും. അതിൽ ഒരു വിഭാഗം ട്രോളുകളിലൂടെയും ആഘോഷിക്കുന്നുവെന്നു മാത്രം.

22 വർഷത്തിനു ശേഷമാണ് സച്ചിൻ ടെൻഡുൽക്കറിനു ലോകകപ്പിൽ മുത്തമിടാനായത്. അതുപോലെ ലിയോക്കും ഓസ്‌കർ ലഭിച്ചത് 22 വർഷത്തിനുശേഷമാണെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.

ചില ഓസ്‌കർ ട്രോളുകൾ ഇതാ...

 

 

അടിച്ചു മോളേ....... '''''CONGRATULATIONS OSCAR..... YOU FINALLY WON LEONARDO DI CAPRIO''''

Posted by Troll Movies on Sunday, 28 February 2016