ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 88ാമത് ഓസ്‌കർ സ്‌പോട്ട് ലൈറ്റിന്. ദി റെവനന്റിലെ അഭിനയത്തിന് ലിയോനാർഡോ ഡികാപ്രിയോ മികച്ച നടനായും റൂമിലെ അഭിനയത്തിന് ബി ലാൻസൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അഭിനയ ജീവിതത്തിലെ മികച്ച നടനുള്ള ആദ്യ ഓസ്‌കർ തേടിയെത്തിയിരിക്കുകയാണ് അദ്ദേഹത്തെ. അലസാന്ദ്രോ ഗോൺസാലസ് ഇനരിറ്റു ചിത്രം ദി റെവനന്റിലെ ഹ്യൂഗ് ഗ്ലാസിനെ അവതരിപ്പിച്ചതിന്.

ദി റെവനെന്റിന്റെ സംവിധായകൻ അലാൻഡ്രോ ഇനാരിറ്റോയാണ് മികച്ച സംവിധായകൻ. ഇന്ത്യൻ വംശജനായ ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഫീച്ചർ ഡോക്യുമെന്ററി എമിക്കും ഓസ്‌കർ ഉണ്ട്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കറും സ്‌പോട്ട്‌ലൈറ്റിനാണ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദ ബിഗ് ഷോട്ട് എന്ന ചിത്രവും നേടി. മികച്ച സഹനടി അലീസിയ വികാൻഡർ (ചിത്രം: ഡാനീഷ് ഗേൾ). മികച്ച അവലംബിത തിരക്കഥ. മികച്ച വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ, കേശാലങ്കാരം, ചിത്രസംയോജനം (മാർഗരറ്റ് സിക്‌സൽ) എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങൾ മാഡ് മാക്‌സ് ഫ്യൂരി റോഡ് കരസ്ഥമാക്കി. ദ റെവനന്റിനായി ക്യാമറമാൻ ഇമ്മാനുവൽ ലൂബെസ്‌കിക്ക് മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് ലഭിച്ചു.

ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ ഉറ്റുനോക്കിയിരുന്ന 88ാമത് അക്കാദമി അവാർഡ് പുരസ്‌കാര ചടങ്ങുകൾ കാലിഫോർണിയയിലെ ഡോൾബി തീയേറ്ററിൽ പൂർത്തിയായി. അലസാന്ദ്രോ ഗോൺസാലസ് ഇനരിറ്റു ചിത്രം ദി റെവനന്റും ജോർജ് മില്ലർ ചിത്രം മാഡ് മാക്‌സ്: ഫ്യൂരി റോഡുമായിരുന്നു ഇത്തവണത്തെ ഓസ്‌കർ മത്സരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നത്. 12 നോമിനേഷനുകളുമായി റവനന്റായിരുന്നു മുന്നിൽ. 10 നോമിനേഷനുകളുമായി മാഡ് മാക്‌സ് തൊട്ടുപിന്നിൽ. പക്ഷേ പുരസ്‌കാരങ്ങളെല്ലാം പ്രഖ്യാപിച്ചപ്പോൾ ആറ് പുരസ്‌കാരങ്ങൾ നേടി മുന്നിലെത്തിയത് മാഡ് മാക്‌സ് ഫ്യൂരി റോഡാണ്.

അവാർഡുകൾ

മികച്ച നടൻ: ലിയനാർഡോ ഡി കാപ്രിയോ (ചിത്രം: ദി റെവെനന്റ്)
മികച്ച നടി: ബ്രി ലാർസൻ (റൂം)
മികച്ച സംവിധായകൻ: അലെസാൻന്ദ്രോ ഇനാരിറ്റു (ചിത്രം: ദി റെവെനന്റ്)
മികച്ച ഒറിജിനൽ തിരക്കഥ: സ്‌പോട്ട്‌ലൈറ്റ്
മികച്ച അഡാപ്റ്റഡ് തിരക്കഥ: ദി ബിഗ് ഷോർട്ട്.
മികച്ച സഹനടി: അലീഷ്യ വികാൻഡർ (ചിത്രം: ദി ഡാനിഷ് ഗേൾ)
വസ്ത്രാലങ്കാരം: മാഡ് മാക്‌സ്: ഫ്യൂറി റോഡ്
പ്രൊഡക്ഷൻ ഡിസൈൻ: മാഡ് മാക്‌സ്: ഫ്യൂറി റോഡ്
ഛായാഗ്രഹണം: ഇമ്മാന്വൽ ലുബെസ്‌കി (ദി റെവെനന്റ്)
ചിത്രസംയോജനം: മാർഗരറ്റ് സക്‌സൽ (മാഡ്മാക്‌സ്)
മികച്ച ശബ്ദലേഖനം: മാർക്ക് മാൻജിനി, ഡേവിഡ് വൈറ്റ് (ചിത്രം: മാഡ് മാക്‌സ്)
മികച്ച ദൃശ്യ വിസ്മയം: ആൻഡ്ര്യു വൈറ്റ്‌ഹേസ്റ്റ് (ചിത്രം: എക്‌സ് മാച്ചിന)
മികച്ച ആനിമേറ്റ് ഷോർട്ട്ഫിലിം: ഗബ്രിയൽ ഒസോറിയോ, പാറ്റോ എസ്‌കാല (ചിത്രം: ബെയർ സ്‌റ്റോറി)
മികച്ച ആനിമേഷൻ ചിത്രം: പീറ്റ് ഡോക്ടർ, യോനാസ് റിവേര (ചിത്രം:ഇൻസൈഡ് ഔട്ട്)
മികച്ച സഹനടൻ: മാർക്ക് റൈലൻസ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: സ്റ്റട്ടറർ
മികച്ച വിദേശഭാഷാ ചിത്രം: സൺ ഓഫ് സോൾ (ഹംഗറി)
മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോൺ (ചിത്രം: ദി ഹേറ്റ്ഫുൾ എയ്റ്റ്)
മികച്ച ഗാനം: സാം സ്മിത്ത് (സ്‌പെക്ടറിലെ റൈറ്റിങ് ഓൺ ദി വാൾ എന്ന ഗാനം)